
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തിവന്ന മുൻ സന്തോഷ് ട്രോഫി ടീമംഗം പിടിയിൽ. നജീബ് ഖാനെയാണ് എക്സൈസും നർക്കോട്ടിക് വിഭാഗവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിലെ സൂപ്രണ്ടായി ജോലി ചെയ്തുവരികയായിരുന്നു നജീബ് ഖാൻ. മൊബൈൽ ആപ്പുകൾ വഴിയാണ് ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. പ്രമുഖ വ്യക്തികൾ ഉൾപ്പെടെ ഇയാളുടെ സ്ഥിരം ഇടപാടുകാരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
The post ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ appeared first on Express Kerala.



