ഓപ്പറേഷൻ ഊർജ്ജ സുരക്ഷ; ഹോർമുസിൽ പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യൻ നാവികസേന

ഓപ്പറേഷൻ ഊർജ്ജ സുരക്ഷ; ഹോർമുസിൽ പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യൻ നാവികസേന

ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്കിടയിൽ ഇന്ത്യൻ ചരക്കുകപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’യുമായി ഇന്ത്യൻ നാവികസേന രംഗത്തിറങ്ങി. ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന 20 ഇന്ത്യൻ കപ്പലുകളെ സുരക്ഷിതമായി എത്തിക്കുന്നതിനായി അഞ്ച് പടക്കപ്പലുകളെയാണ് സേന വിന്യസിച്ചിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള അഞ്ച് സുഹൃദ് രാജ്യങ്ങൾക്ക് (റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ്) കടലിടുക്ക് വഴി ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. ഈ ആഴ്ച പുറപ്പെടുന്ന അഞ്ച് കപ്പലുകൾക്ക് നാവികസേന നേരിട്ട് അകമ്പടി നൽകും.

ഏകദേശം 92,000 ടൺ എൽപിജിയുമായി വരുന്ന കപ്പലുകളിൽ ‘ജാഗ് വസന്ത്’ ഇന്ന് ഇന്ത്യൻ തുറമുഖത്തെത്തും, മറ്റൊരു കപ്പലായ ‘പൈൻ ഗ്യാസ്’ നാളെയും എത്തും. ഇന്ധന നീക്കം പുരോഗമിക്കുന്നതിനിടെ, പ്രമുഖ പെട്രോളിയം കമ്പനിയായ നയാര ഇന്ധനവില വർദ്ധിപ്പിച്ചു. പെട്രോളിന് അഞ്ച് രൂപ മുപ്പത് പൈസയും ഡീസലിന് മൂന്ന് രൂപയുമാണ് കൂട്ടിയത്. എന്നാൽ മറ്റ് എണ്ണക്കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല എന്നത് ആശ്വാസകരമാണ്. നേരത്തെ രണ്ട് ഇന്ധന ടാങ്കറുകൾ നാവികസേനയുടെ സഹായത്തോടെ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടിരുന്നു.

Also Read: പശ്ചിമേഷ്യൻ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ധനവിലയിലെ മാറ്റങ്ങൾ ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ കർശന നിർദ്ദേശം പുറപ്പെടുവിച്ചു. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം ‘എൽപിജി ചാർജ്’ അല്ലെങ്കിൽ ‘ഗ്യാസ് സർചാർജ്’ എന്നീ പേരുകളിൽ അധിക തുക ഈടാക്കാൻ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. ഗ്യാസ് ചിലവുകൾ ഭക്ഷണസാധനങ്ങളുടെ വിലയിൽ തന്നെ ഉൾപ്പെടുത്തണമെന്നും മെനുവിൽ കാണിക്കുന്ന വില തന്നെയായിരിക്കണം അന്തിമ ബില്ലിലുണ്ടാവേണ്ടതെന്നും അധികൃതർ നിർദ്ദേശിച്ചു.

The post ഓപ്പറേഷൻ ഊർജ്ജ സുരക്ഷ; ഹോർമുസിൽ പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യൻ നാവികസേന appeared first on Express Kerala.

Spread the love
See also  NIOS 10, 12 ക്ലാസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; തിയറി പരീക്ഷകൾ ഏപ്രിൽ 10 മുതൽ