മസാലക്കൂട്ടുകൾ കുറച്ച് നാടൻ രുചിയിൽ മീൻ പൊരിക്കാം!

മസാലക്കൂട്ടുകൾ കുറച്ച് നാടൻ രുചിയിൽ മീൻ പൊരിക്കാം!

മിതമായ മസാലകൾ ചേർക്കാതെ തന്നെ മീനിന്റെ സ്വാഭാവിക രുചി നിലനിർത്തിക്കൊണ്ട് ഇത് തയ്യാറാക്കാം. റെസിപ്പി നോക്കാം.

സാധനങ്ങൾ

മീൻ – വൃത്തിയാക്കി വെച്ചത് ( അര കിലോ )
കുരുമുളക് പൊടി – നാല് ടീസ് സ്പൂൺ
ജീരകം – രണ്ട് ടീസ് സ്പൂൺ
നല്ല ജീരകം – അര ടീസ് സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി – ഒരു ടീസ് സ്പൂൺ
ഓയിൽ – ആവശ്യട്ടത്തിന്
കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മീനിൽ എടുത്ത് വെച്ചിരിക്കുന്ന കുരുമുളക് പൊടി, ജീരകം പൊടിച്ചത്, മഞ്ഞൾ പൊടി, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക. അര മണിക്കൂർ എങ്കിലും മീനിൽ മസാല പിടിക്കാൻ വയ്ക്കണം. ശേഷം പാൻ എണ്ണ ഒഴിച്ച് ചൂടാക്കി മീൻ പൊരിച്ചെടുക്കുക. രുചികരമായ മീൻ പൊരിച്ചത് റെഡി.

The post മസാലക്കൂട്ടുകൾ കുറച്ച് നാടൻ രുചിയിൽ മീൻ പൊരിക്കാം! appeared first on Express Kerala.

Spread the love
See also  ‘റീൽസ് ഉണ്ടാക്കലല്ല നിങ്ങളുടെ ജോലി’; ഗില്ലിനും അഭിഷേക് ശർമ്മയ്ക്കുമെതിരെ ആഞ്ഞടിച്ച് യോഗ്‌രാജ് സിംഗ്