‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’! കൊച്ചിയിൽ കോഴിഫാമിൽ നിന്ന് ഗുണ്ടുകളും കത്തിയും പിടികൂടി; 4 പേർ പിടിയിൽ

‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’! കൊച്ചിയിൽ കോഴിഫാമിൽ നിന്ന് ഗുണ്ടുകളും കത്തിയും പിടികൂടി; 4 പേർ പിടിയിൽ

റണാകുളം റൂറൽ ജില്ലയിൽ ക്രിമിനലുകളെ അമർച്ച ചെയ്യാൻ പോലീസ് നടത്തിയ ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’ മിന്നൽ പരിശോധനയിൽ നാല് സ്ഥിരം കുറ്റവാളികൾ പിടിയിലായി. വിനീത്, ബിലാൽ, ശരത്, അജാസ് എന്നിവരാണ് അറസ്റ്റിലായവർ. തൃക്കാക്കര ജഡ്ജ് മുക്കിന് സമീപം പ്രതിയായ അജാസ് നടത്തുന്ന കോഴിഫാമിൽ നടത്തിയ പരിശോധനയിൽ പത്തോളം ഗുണ്ടുകൾ കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ വിനീതിൽ നിന്ന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത മാരകമായ കത്തിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും ഒരു കാറും കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരൊറ്റ ദിവസം കൊണ്ടാണ് ഈ നിർണ്ണായക ഓപ്പറേഷൻ പൂർത്തിയാക്കിയത്. പിടിയിലായവരെല്ലാം ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരും മുൻപ് പല ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുമാണ്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വരും ദിവസങ്ങളിലും സമാനമായ കർശന പരിശോധനകൾ തുടരുമെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും റൂറൽ പോലീസ് അറിയിച്ചു.

The post ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’! കൊച്ചിയിൽ കോഴിഫാമിൽ നിന്ന് ഗുണ്ടുകളും കത്തിയും പിടികൂടി; 4 പേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  ‘സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’; അധിക്ഷേപ പരാമർശങ്ങളിൽ നടപടി എടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ്