ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർഥന; അസിസ്റ്റന്റ് പ്രഫസർക്ക് വിദ്യാർത്ഥികളുടെ മർദനം, സസ്‌പെൻഷൻ

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർഥന; അസിസ്റ്റന്റ് പ്രഫസർക്ക് വിദ്യാർത്ഥികളുടെ മർദനം, സസ്‌പെൻഷൻ

ർണാടക തുമകൂരുവിലെ ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർഥന നടത്തിയ അസിസ്റ്റന്റ് പ്രഫസറെ വിദ്യാർത്ഥികൾ കൈയേറ്റം ചെയ്തു. സംഭവത്തെത്തുടർന്ന് അബ്ദുൽ എന്ന പ്രഫസറെ കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. ക്ലാസിനിടെ പരസ്യമായി പ്രണയം വെളിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ബാച്ചിലെ പ്രധാനപ്പെട്ട ഒരു പെൺകുട്ടിയോട് പ്രണയം പറയുകയാണെന്നും എല്ലാവർക്കും മിഠായി വിതരണം ചെയ്യുമെന്നും പറഞ്ഞാണ് ഇയാൾ വിദ്യാർത്ഥിനിയോട് ‘ഐ ലവ് യു’ എന്ന് പറഞ്ഞത്.

പ്രഫസറുടെ പെരുമാറ്റത്തിൽ പ്രകോപിതയായ വിദ്യാർഥിനി ഉടൻ തന്നെ തടയുകയും പ്രിൻസിപ്പലിനോട് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെൺകുട്ടി തന്നോട് നേരത്തെ പ്രണയം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അതിന് തന്റെ പക്കൽ സിസിടിവി തെളിവുണ്ടെന്നുമാണ് പ്രഫസർ അവകാശപ്പെട്ടത്. പെൺകുട്ടി ഇത് നിഷേധിച്ചതോടെ തർക്കം രൂക്ഷമാവുകയും വിവരമറിഞ്ഞ മറ്റ് വിദ്യാർഥികൾ ക്ലാസ് മുറിയിലെത്തി പ്രഫസറെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇത് പിന്നീട് വലിയ കയ്യാങ്കളിയിലാണ് അവസാനിച്ചത്.

സംഘർഷത്തിനിടെ വിദ്യാർത്ഥിനി പ്രഫസറെ ചെരിപ്പൂരി അടിക്കുന്നതും മറ്റ് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ക്യാമ്പസിലുടനീളം പ്രഫസറെ ഓടിച്ച വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ കാറിന് സമീപം വെച്ചും മർദനം തുടർന്നു. പരിക്കേറ്റ പ്രഫസർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും കോളജ് അധികൃതർ ഉടൻ തന്നെ ഇയാളെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post ക്ലാസ് മുറിയിൽ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർഥന; അസിസ്റ്റന്റ് പ്രഫസർക്ക് വിദ്യാർത്ഥികളുടെ മർദനം, സസ്‌പെൻഷൻ appeared first on Express Kerala.

Spread the love
See also  സിഎസ്കെയുടെ പട നയിക്കാൻ റുതുരാജും സഞ്ജുവും; ഓപ്പണിംഗിൽ വമ്പൻ സർപ്രൈസുമായി ചെന്നൈ!