
പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. വാടാനാംകുറുശ്ശി സ്വദേശിനി ദിവ്യ (41) ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന ‘ബിനി’ എന്ന ബസ് എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് ദിവ്യയുടെ ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കുകളേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷം ആഞ്ഞടിച്ചു. പാതയിൽ സ്വകാര്യ ബസ്സുകൾ തടഞ്ഞിട്ട് നാട്ടുകാർ പ്രതിഷേധിച്ചതോടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
The post പാലക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം appeared first on Express Kerala.



