
കർണാടകയിലെ കലബുറഗി ജില്ലയിൽ ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ വാർത്ത നടുക്കമുണ്ടാക്കുന്നു. മഹാരാഷ്ട്ര സ്വദേശിയായ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പകൽസമയത്ത് റോഡിന് നടുവിൽ വെച്ചാണ് പ്രതിയായ അക്ഷയ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾ മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണെന്നും നാല് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പോലീസ് അറിയിച്ചു.
തീർത്ഥാടന കേന്ദ്രമായ ഗനഗപുരയിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. ബല്ലുർഗ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ഇരുവരും തമ്മിൽ കാറിനുള്ളിൽ വെച്ച് വാക്കേറ്റമുണ്ടായി. തുടർന്ന് പ്രകോപിതനായ അക്ഷയ് യുവതിയെ കാറിൽ നിന്നും പുറത്തേക്ക് തള്ളിയിടുകയായിരുന്നു. റോഡിൽ വീണ യുവതിയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തറുത്ത് പരിക്കേൽപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിൽ പ്രതി യുവതിയെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുന്നതും ചവിട്ടുന്നതും വ്യക്തമാണ്. സ്ഥലത്തുണ്ടായിരുന്ന ചിലർ ഇടപെട്ട് അക്ഷയ്‌യെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും യുവതിയെ തിരികെ കാറിൽ കയറ്റുകയും ചെയ്തു. എന്നാൽ അവിടെനിന്നും കാർ ഓടിച്ചുപോയ പ്രതി, തൊട്ടടുത്തുള്ള വെളിമ്പ്രദേശത്ത് വെച്ച് യുവതിയെ വീണ്ടും പുറത്തേക്ക് തള്ളിയിടുകയും ശരീരത്തിലൂടെ കാർ കയറ്റി ഇറക്കി കൊലപ്പെടുത്തുകയുമായിരുന്നു.
Also Read: ‘ഓപ്പറേഷൻ സ്റ്റീൽ ബേർഡ്’! കൊച്ചിയിൽ കോഴിഫാമിൽ നിന്ന് ഗുണ്ടുകളും കത്തിയും പിടികൂടി; 4 പേർ പിടിയിൽ
കൊലപാതകത്തിന് ശേഷം വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ച അക്ഷയ്‌യെ പിന്നീട് പോലീസ് പിന്തുടർന്ന് പിടികൂടി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കേസിലെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കലബുറഗി എസ്.പി. അഡ്ഡുരു ശ്രീനിവാസലു വ്യക്തമാക്കി.
The post ബെംഗളൂരുവിൽ ക്രൂരത! ഭാര്യയെ കഴുത്തറുത്ത ശേഷം കാർ കയറ്റി കൊലപ്പെടുത്തി appeared first on Express Kerala.



