
ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ‘ഭീഷ്മർ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ആകാംക്ഷയുടെ മുനയിൽ നിർത്തുകയും ചെയ്യുന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകങ്ങൾ ധാരാളമുള്ള ചിത്രം ഡ്രീംബിഗ് ഫിലിംസാണ് വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ ദിവ്യ പിള്ള, അമ്മേര എന്നിവരാണ് നായികമാരായെത്തുന്നത്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അബു സലിം തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള അവതരണമാണ് ചിത്രത്തിന്റെ കരുത്ത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് ചിത്രത്തിന്റെ കഥ.
സാങ്കേതിക വശങ്ങളിലും ചിത്രം മികച്ചുനിൽക്കുന്നു. രതീഷ് റാമിന്റെ ഛായാഗ്രഹണവും ജോൺകുട്ടിയുടെ എഡിറ്റിംഗും ചിത്രത്തിന് വേഗതയേറിയ കാഴ്ചാനുഭവം നൽകുന്നുണ്ട്. രഞ്ജിൻ രാജ് ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഇതിലെ ‘പാൽനിലാ പുഞ്ചിരി’ എന്ന ഗാനത്തിന് കെ. എ. ലത്തീഫാണ് ഈണം നൽകിയിരിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു പാക്കേജായി ഭീഷ്മർ പ്രദർശനം തുടരുകയാണ്.
The post ചിരിയും ത്രില്ലും നിറച്ച് ‘ഭീഷ്മർ’; ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും തിയറ്ററുകളിൽ തരംഗമാകുന്നു appeared first on Express Kerala.



