ആശ്വാസമായി ട്രംപിന്റെ പ്രഖ്യാപനം; ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് നിർത്തിവെച്ചു

ആശ്വാസമായി ട്രംപിന്റെ പ്രഖ്യാപനം; ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് നിർത്തിവെച്ചു

ശ്ചിമേഷ്യൻ സംഘർഷത്തിൽ നിർണ്ണായക വഴിത്തിരിവായി ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കും വൈദ്യുതി നിലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലൂടെ അവകാശപ്പെട്ടു.

നേരത്തെ, ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ട്രംപ് 48 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, നിലവിൽ ചർച്ചകൾ ശരിയായ ദിശയിലാണെന്നും സമാധാന കരാറിലെത്താൻ സാധിക്കുമെന്നുമാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ. ഈ പത്തു ദിവസത്തെ ഇടവേള ആഗോള എണ്ണ വിപണിയിലെ ആശങ്കകൾ പരിഹരിക്കാനും നയതന്ത്ര ചർച്ചകൾക്കും കൂടുതൽ സമയം നൽകും.

The post ആശ്വാസമായി ട്രംപിന്റെ പ്രഖ്യാപനം; ഇറാൻ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് നിർത്തിവെച്ചു appeared first on Express Kerala.

Spread the love
Scroll to Top