കോടികൾ മറിയുന്ന ഐപിഎൽ; ചിയർ ലീഡർമാരുടെ പോക്കറ്റിലെത്തുന്നത് എത്ര? കണക്കുകൾ പുറത്ത്!

കോടികൾ മറിയുന്ന ഐപിഎൽ; ചിയർ ലീഡർമാരുടെ പോക്കറ്റിലെത്തുന്നത് എത്ര? കണക്കുകൾ പുറത്ത്!

പിഎൽ മൈതാനങ്ങളിൽ സിക്സറുകൾക്കും വിക്കറ്റുകൾക്കും ഒപ്പം കാണികളെ ആവേശത്തിലാഴ്ത്തുന്ന ചിയർ ലീഡർമാരുടെ പ്രതിഫലം എത്രയാണെന്ന് അറിയാൻ പലർക്കും കൗതുകമുണ്ടാകും. കോടികൾ മറിയുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ ഓരോ ടീമും തങ്ങളുടെ നർത്തകർക്ക് വ്യത്യസ്തമായ തുകയാണ് പ്രതിഫലമായി നൽകുന്നത്. നിശ്ചിത തുക എന്നതിലുപരി ഓരോ ഫ്രാഞ്ചൈസിയുടെയും സാമ്പത്തിക നയങ്ങൾക്കനുസരിച്ച് ഈ തുകയിൽ മാറ്റം വരാറുണ്ട്.

ഐപിഎൽ ടീമുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് തങ്ങളുടെ ചിയർ ലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത്. ഓരോ മത്സരത്തിനും ഏകദേശം 24,000 മുതൽ 25,000 രൂപ വരെയാണ് കെകെആർ ഇവർക്കായി ചെലവാക്കുന്നത്. മുംബൈ ഇന്ത്യൻസ്, ആർസിബി ടീമുകൾ ഏകദേശം 20,000 രൂപയും ചെന്നൈ സൂപ്പർ കിങ്സ് ഏകദേശം 17,000 രൂപയും നൽകുമ്പോൾ, പഞ്ചാബ് കിങ്‌സ്, ഹൈദരാബാദ്, ഡൽഹി ടീമുകൾ 12,000 മുതൽ 15,000 രൂപ വരെയാണ് ഓരോ മത്സരത്തിനും പ്രതിഫലമായി നൽകുന്നത്.

Also Read:ഐപിഎൽ ആവേശം നാളെ മുതൽ; ഉദ്ഘാടന ചടങ്ങുകളില്ലാതെ 19-ാം സീസണിന് തുടക്കം

മത്സരത്തിലെ പ്രതിഫലത്തിന് പുറമെ മറ്റ് പല വഴികളിലൂടെയും ഇവർക്ക് വരുമാനം ലഭിക്കാറുണ്ട്. സ്വന്തം ടീം വിജയിക്കുകയാണെങ്കിൽ മിക്ക ഫ്രാഞ്ചൈസികളും 3,000 രൂപ അധിക ബോണസായി നൽകാറുണ്ട്. കൂടാതെ സ്പോൺസർമാരുടെ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, പ്രൊമോഷണൽ ഫോട്ടോ ഷൂട്ടുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഓരോ സെഷനും 5,000 മുതൽ 12,000 രൂപ വരെയും ഇവർക്ക് ലഭിക്കും. വിദേശത്തുനിന്നും മറ്റും എത്തുന്ന ഇവർക്ക് വിമാന ടിക്കറ്റും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസവും ഭക്ഷണവും ഫ്രാഞ്ചൈസികൾ തന്നെയാണ് ഒരുക്കുന്നത്. താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിഫലം കുറവാണെങ്കിലും, കഠിനമായ പരിശീലനവും തുടർച്ചയായ യാത്രകളും ആവശ്യമായ ഒരു പ്രൊഫഷനാണിത്.

The post കോടികൾ മറിയുന്ന ഐപിഎൽ; ചിയർ ലീഡർമാരുടെ പോക്കറ്റിലെത്തുന്നത് എത്ര? കണക്കുകൾ പുറത്ത്! appeared first on Express Kerala.

Spread the love
See also  ദുബായിൽ കൂട്ടപ്പലായനമെന്ന വാർത്ത വ്യാജം! കർശന മുന്നറിയിപ്പുമായി അധികൃതർ