
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, എ പി സമസ്തയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ നേതാവുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കടലുണ്ടിയിലെ തങ്ങളുടെ വസതിയിലെത്തിയായിരുന്നു വി ഡി സതീശന്റെ സന്ദർശനം.
“വർഗീയതയ്ക്കെതിരെയായിരിക്കണം ഓരോ വോട്ടും”എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബുഖാരി തങ്ങൾ പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണമെന്നും കാന്തപുരം വിഭാഗത്തിന് വ്യക്തമായ രാഷ്ട്രീയ ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണകർത്താക്കളുമായി പതിവായി നടക്കാറുള്ള സൗഹൃദ സംഭാഷണമാണിതെന്നാണ് ബുഖാരി തങ്ങള്‍ പ്രതികരിച്ചത്.
The post അടുപ്പമുറപ്പിക്കാൻ വി ഡി സതീശൻ; ഖലീലുൽ തങ്ങളുമായി കൂടിക്കാഴ്ച നടത്തി appeared first on Express Kerala.



