യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവ് ഇർഷാദ് അറസ്റ്റിൽ, പിന്നാലെ ജാമ്യം

യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവ് ഇർഷാദ് അറസ്റ്റിൽ, പിന്നാലെ ജാമ്യം

ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.

സ്ത്രീത്വത്തെ അപമാനിച്ചതിനും അപകീർത്തിപ്പെടുത്തിയതിനുമാണ് ഇർഷാദിനെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥാനാർത്ഥിക്കെതിരായ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് വിലയിരുത്തിയിരുന്നു. ഇതേത്തുടർന്നാണ് കളക്ടർ പോലീസിന് കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും സ്ത്രീത്വത്തെ അവഹേളിച്ചും പൊതുസമൂഹത്തിൽ സ്ഥാനാർത്ഥിയെ തരംതാഴ്ത്താൻ ശ്രമിച്ചതിനുമാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

The post യു പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം; മുസ്ലിം ലീഗ് നേതാവ് ഇർഷാദ് അറസ്റ്റിൽ, പിന്നാലെ ജാമ്യം appeared first on Express Kerala.

Spread the love
See also  സാൻഡിസ്ക് എക്സ്ട്രീം ഫിറ്റ് യുഎസ്ബി സി! വലുപ്പത്തിൽ ചെറിയവൻ, പ്രകടനത്തിൽ കരുത്തൻ