മധ്യപ്രദേശിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച് വൻ അപകടം! പത്ത് മരണം

മധ്യപ്രദേശിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച് വൻ അപകടം! പത്ത് മരണം

ധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം പത്തു പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് ബസിലുണ്ടായിരുന്ന യാത്രക്കാർ. ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന എട്ടു പേരും പിക്കപ്പ് വാനിലെ ഡ്രൈവറും ക്ലീനറുമാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ 31 പേരിൽ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ ജില്ലാ ആശുപത്രിയിലും സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഛിന്ദ്‌വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ നടന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു മടങ്ങിയവരാണ് ഇവർ. ഗുരുതരമായി പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ജബൽപൂരിൽ നിന്നും പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി മോഹൻ യാദവ് അപകടത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റ മറ്റുള്ളവർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങളും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

The post മധ്യപ്രദേശിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച് വൻ അപകടം! പത്ത് മരണം appeared first on Express Kerala.

Spread the love
See also  ‘സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്’; അധിക്ഷേപ പരാമർശങ്ങളിൽ നടപടി എടുക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ്