
മംഗളൂരുവില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശിയായ ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ തൊക്കോട്ട് ഫ്ളൈഓവറിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.
ബൈക്കിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആരിഫിനെ കാറിലെത്തിയ അക്രമിസംഘം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. മംഗളൂരു സൗത്ത്, ബന്തർ പോലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആരിഫ്. ഇയാൾക്കെതിരെ നേരത്തെയും വധശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ മംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചു.
The post മംഗളൂരുവിൽ ഗുണ്ടാ നേതാവ് വെട്ടേറ്റു മരിച്ചു; ആക്രമണം ബൈക്കിൽ സഞ്ചരിക്കവെ appeared first on Express Kerala.



