സംഘപരിവാറിന് കലയറിയില്ല! ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

സംഘപരിവാറിന് കലയറിയില്ല! ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

മലപ്പുറം: പ്രശസ്ത സോപാന സംഗീത കലാകാരൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു. പാണക്കാട് വച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്. ഞെരളത്ത് രാമപ്പൊതുവാളിന്റെ മകനാണ് ഹരിഗോവിന്ദൻ.

സംഘപരിവാർ രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് തന്റെ ഈ നീക്കമെന്ന് ഹരിഗോവിന്ദൻ വ്യക്തമാക്കി. “സംഘപരിവാറിന് കലയും സാഹിത്യവും മനസ്സിലാകില്ല. വെള്ളാപ്പള്ളിയെപ്പോലുള്ളവർ അനാവശ്യ കാര്യങ്ങൾ പറയുമ്പോൾ അവരെ പ്രതിരോധിക്കുന്നതിന് പകരം കൂടെക്കൂട്ടുന്ന നിലപാടാണ് ചിലർ സ്വീകരിക്കുന്നത്,” അദ്ദേഹം വിമർശിച്ചു. ഹരിഗോവിന്ദന്റെ കടന്നുവരവ് ലീഗിന്റെ മതേതര പ്രതിച്ഛായയ്ക്ക് വലിയ മുതൽക്കൂട്ടാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. സാമൂഹിക സഹവർത്തിത്വത്തിൽ ആകൃഷ്ടനായാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്നും തങ്ങൾ പറഞ്ഞു.

The post സംഘപരിവാറിന് കലയറിയില്ല! ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു appeared first on Express Kerala.

Spread the love
See also  ആണവായുധ കേന്ദ്രത്തിന് മുകളിലും ഇറാന്റെ ഡ്രോൺ വേട്ട; അതീവ സുരക്ഷിതമെന്ന് കരുതിയ അമേരിക്കൻ താവളങ്ങളുടെ സുരക്ഷാ കവചം തകരുന്നോ?