വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണം; മോഹൻലാലിന്റെ ഹർജിയിൽ വീഡിയോകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണം; മോഹൻലാലിന്റെ ഹർജിയിൽ വീഡിയോകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

ന്റെ വ്യക്തിപരമായ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി അനുകൂല നടപടി സ്വീകരിച്ചു. മോഹൻലാലിന്റെ അനുവാദമില്ലാതെ നിർമ്മിച്ചതും അദ്ദേഹത്തിന്റെ വ്യക്തി അവകാശങ്ങൾ ലംഘിക്കുന്നതുമായ ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ ജസ്റ്റിസ് ജ്യോതി സിങ് ഉത്തരവിട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് തന്റെ ശബ്ദം ക്ലോൺ ചെയ്യുന്നതായും, ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് വാണിജ്യപരമായ ആവശ്യങ്ങൾക്കായി വ്യാപകമായി പ്രചരിപ്പിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റ അടക്കമുള്ള കമ്പനികളെ എതിർകക്ഷികളാക്കിയാണ് മോഹൻലാൽ നിയമപോരാട്ടം നടത്തിയത്. തന്റെ ഡിജിറ്റൽ സാന്നിധ്യവും വ്യക്തിത്വവും ദുരുപയോഗം ചെയ്യുന്നത് തടയണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആവശ്യം. കേസിൽ മോഹൻലാലിന് വേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരൻ, സ്മിത ദാമോദരൻ നായർ എന്നിവർ ഹാജരായി. എഐ സാങ്കേതികവിദ്യയുടെ കാലത്ത് സെലിബ്രിറ്റികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ ഈ കോടതി വിധി ഏറെ പ്രാധാന്യമർഹിക്കുന്നു.

The post വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കണം; മോഹൻലാലിന്റെ ഹർജിയിൽ വീഡിയോകൾ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ് appeared first on Express Kerala.

Spread the love
See also  മധ്യപ്രദേശിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച് വൻ അപകടം! പത്ത് മരണം