
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിൽ അത്തരമൊരു സാഹചര്യം രാജ്യത്തില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരി അറിയിച്ചു. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം ഘട്ടങ്ങളിൽ എല്ലാവരും സംയമനം പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭ്യൂഹങ്ങൾ തള്ളുന്നതിനോടൊപ്പം തന്നെ സാധാരണക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവും സർക്കാർ നടത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുന്നത് കണക്കിലെടുത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി വെട്ടിക്കുറച്ചു. പെട്രോളിന് ലിറ്ററിന് 10 രൂപയുടെ കുറവാണ് വരുത്തിയത്. ഡീസലിന് ഉണ്ടായിരുന്ന 10 രൂപ എക്സൈസ് നികുതി പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. ഇന്ധനവില വർദ്ധനവ് തടഞ്ഞുനിർത്താനും ആഭ്യന്തര വിപണിയെ സുരക്ഷിതമാക്കാനുമാണ് ഈ നടപടി.
The post ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം…! appeared first on Express Kerala.



