മിന്നുവിന് ടൂർ പോകാൻ പണമില്ലേ? വിഷമിക്കേണ്ട, ‘മന്ത്രി അപ്പൂപ്പൻ’ വരും!

മിന്നുവിന് ടൂർ പോകാൻ പണമില്ലേ? വിഷമിക്കേണ്ട, ‘മന്ത്രി അപ്പൂപ്പൻ’ വരും!

രീക്ഷാ പേപ്പറിലെ ഒരു ചോദ്യത്തിന് അഞ്ചാം ക്ലാസുകാരി നൽകിയ നിഷ്കളങ്കമായ ഉത്തരം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. വിനോദയാത്രയ്ക്ക് പണമില്ലാത്ത മിന്നു എന്ന കുട്ടിക്ക് സഹായകമാകുന്ന നാല് മാർഗങ്ങൾ എഴുതാനായിരുന്നു പരീക്ഷയിലെ ചോദ്യം. എന്നാൽ, ഇന്നത്തെ കാലത്ത് മിന്നുവിന് അങ്ങനെയൊരു അവസ്ഥ ഉണ്ടാകില്ലെന്നും, പണമില്ലാത്തതിന്റെ പേരിൽ ആരെയും മാറ്റിനിർത്തരുതെന്ന് ‘മന്ത്രി അപ്പൂപ്പൻ’ പറഞ്ഞിട്ടുണ്ടെന്നുമാണ് കുട്ടി ഉത്തരമെഴുതിയത്. പ്രശ്നം പരിഹരിക്കാൻ മന്ത്രി അപ്പൂപ്പനെ വിളിച്ചാൽ മതിയെന്ന കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ മറുപടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പൊതുവിദ്യാഭ്യാസ മേഖല കുഞ്ഞുങ്ങൾക്ക് പകർന്നുനൽകിയ നന്മയുടെയും കരുത്തിന്റെയും അടയാളമായാണ് ഈ ഉത്തരത്തെ കാണുന്നതെന്ന് മന്ത്രി കുറിച്ചു. കുട്ടിയുടെ മറുപടിക്ക് താഴെ ‘വെരി ഗുഡ്’ എന്ന് അധ്യാപകർ രേഖപ്പെടുത്തിയ ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരക്കുകൾക്ക് ശേഷം സ്കൂൾ കണ്ടെത്തി ഈ മിടുക്കിയെ നേരിട്ട് കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Also Read: വടകരയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; 17 വയസ്സുകാരന്റെ കൈക്ക് ഗുരുതര പരിക്ക്

മന്ത്രിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. കുട്ടികളുടെ കാര്യത്തിൽ ഇത്രയേറെ ശ്രദ്ധാലുവായ മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്ന് ഒരു വിഭാഗം പുകഴ്ത്തുമ്പോൾ, ഉത്തരക്കടലാസിലെ കൈയക്ഷരം ഒരു അഞ്ചാം ക്ലാസുകാരിയുടേതാണോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ ‘മന്ത്രി അപ്പൂപ്പൻ’ മറുപടി വഴിതുറന്നിരിക്കുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post മിന്നുവിന് ടൂർ പോകാൻ പണമില്ലേ? വിഷമിക്കേണ്ട, ‘മന്ത്രി അപ്പൂപ്പൻ’ വരും! appeared first on Express Kerala.

Spread the love
See also  വടകരയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; 17 വയസ്സുകാരന്റെ കൈക്ക് ഗുരുതര പരിക്ക്