loader image
ശ്വാസം കിട്ടാതെ ഡൽഹി; വായുമലിനീകരണ പ്രതിസന്ധി ഉയരുന്നു

ശ്വാസം കിട്ടാതെ ഡൽഹി; വായുമലിനീകരണ പ്രതിസന്ധി ഉയരുന്നു

ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പലയിടത്തും വായുനിലവാര സൂചിക 600 കടന്നു. ചിലയിടങ്ങളിൽ ഇത് തീവ്രമായ 1000 കടക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ മുതൽ പ്രദേശവാസികൾ ശ്വസിക്കുന്നത് വളരെ മോശമായ വായുവാണ്. ലോക്കൽ സർക്കിൾസ് നടത്തിയ സർവേ പ്രകാരം 82% പേർ വായുമലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറയുന്നു.

34,000 പേരെയായി ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നും പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഡൽഹിയിലെ കുടുംബങ്ങളെ വായുമലിനീകരണം ഗുരുതരമായി ബാധിച്ചുവരുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു. ആസ്ത്മ, സി.ഒ.പി.ഡി, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, വൈജ്ഞാനിക അപചയം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Also Read: നിങ്ങളുടെ പേര് വോട്ടർപട്ടികയിലുണ്ടോ? പരിശോധിക്കാം; എഎസ്‌ഡി പട്ടികയിൽ ഉൾപ്പെട്ടവർക്ക് തിരുത്തലിന് ഇന്ന് അവസാന അവസരം

ആരോഗ്യപ്രശ്നങ്ങളോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും വായുമലിനീകരണം സൃഷ്ടിക്കുന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. ദീർഘകാല ചികിത്സാ ചെലവുകൾ വഹിക്കാനുള്ള ശേഷിയുണ്ടാകുമോയെന്ന ആശങ്ക പലർക്കുമുണ്ട്. വിഷമയമുള്ള വായുവിനെ തുടർന്ന് ഡൽഹി വിട്ടുപോകാൻ തയ്യാറെടുക്കുന്നവർ എട്ട് ശതമാനത്തോളം വരുന്നതായും സർവേയിൽ പറയുന്നു.

See also  കോഴിക്കോട് ഫ്ലൈഓവർ അപകടം; പരിക്കേറ്റ ഒരു വയസുകാരി മരിച്ചു

പ്രശ്നപരിഹാരത്തിനായി പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുക, വ്യാവസായിക മാലിന്യങ്ങൾ കർശനമായി നിയന്ത്രിക്കുക, വായുമലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്നിവയാണ് സർവേയിൽ നിർദേശിക്കുന്ന പ്രധാന മാർഗങ്ങൾ. തലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ അടുത്തിടെ കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ (PUC) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നിഷേധിക്കുക, നഗരത്തിന് പുറത്തുനിന്നുള്ള BS6 അല്ലാത്ത വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.

Also Read: കരുത്തുകാട്ടാൻ വിജയ്; കരൂർ വിജയത്തിന് ശേഷം ടിവികെയുടെ ആദ്യ പൊതുയോഗം

വായു ഗുണനിലവാര സൂചിക (AQI) പ്രകാരം 0–50 മികച്ച നിലവാരവും, 50–100 ഉചിതമായതും, 100–200 മോശമായതും, 200–300 അപകടകരമായതും, 300–400 അത്യന്തം മോശമായതുമാണ്. 400-നു മുകളിലുള്ളത് മനുഷ്യജീവിതത്തിന് തന്നെ ഗുരുതരമായ അപകടം സൃഷ്ടിക്കുന്നു. ശരാശരി 48 വരെയാണ് കേരളത്തിലെ വായുഗുണനിലവാരം.

ഡൽഹി ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP-4 ) നിയന്ത്രണങ്ങൾ

ഇതിനിടെ, ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വായു നിലവാരം അതിവേഗം ഗുരുതരമായതിനെ തുടർന്നാണ് ഈ നടപടി. ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കൽ, വർക്ക്-ഫ്രം-ഹോം നിർദേശങ്ങൾ, സ്കൂളുകളിൽ ഹൈബ്രിഡ് അല്ലെങ്കിൽ ഓൺലൈൻ മോഡുകളിലേക്ക് മാറ്റുക എന്നിവ അടിയന്തര നടപടികളിൽ ഉൾപ്പെടുന്നു.
The post ശ്വാസം കിട്ടാതെ ഡൽഹി; വായുമലിനീകരണ പ്രതിസന്ധി ഉയരുന്നു appeared first on Express Kerala.

Spread the love

New Report

Close