മയക്കുവെടി വെക്കാനായില്ല; വള്ളുവാടി വനത്തിൽ പതുങ്ങി കാട്ടാന, വനംവകുപ്പിന് കനത്ത വെല്ലുവിളി

മയക്കുവെടി വെക്കാനായില്ല; വള്ളുവാടി വനത്തിൽ പതുങ്ങി കാട്ടാന, വനംവകുപ്പിന് കനത്ത വെല്ലുവിളി

വയനാട്: വടക്കനാട് ജനവാസമേഖലയിൽ ഭീതിപരത്തുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ആറാം ദിവസവും ഫലം കാണാതെ അവസാനിച്ചു. വള്ളുവാടി വനമേഖലയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ആനയെ മയക്കുവെടി വെക്കാനുള്ള ശ്രമങ്ങൾ നാളെയും തുടരും.

ഇന്ന് പുലർച്ചെ ആറ് മണിയോടെ വള്ളുവാടി വനമേഖലയിൽ ദൗത്യസംഘം ആനയെ കണ്ടെത്തിയിരുന്നു. എന്നാൽ, ഭൂപ്രകൃതിയും മറ്റ് സാഹചര്യങ്ങളും വെല്ലുവിളിയായതോടെ മയക്കുവെടി വെക്കാനായില്ല. വൈകിട്ടോടെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. അനുകൂല സാഹചര്യമുണ്ടായാൽ ഉടൻ തന്നെ ആനയെ മയക്കുവെടി വെക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതിനെത്തുടർന്ന് പ്രദേശത്ത് ശക്തമായ ജനരോഷം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് കുങ്കിയാനകളെ ഉൾപ്പെടെ എത്തിച്ച് വയനാട് ആർ.ആർ.ടി സംഘം ദൗത്യം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒരു തവണ ആനയെ മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും അത് ലക്ഷ്യസ്ഥാനത്ത് കൊണ്ടില്ല. കുങ്കിയാനകളുടെയും വിദഗ്ധ സംഘത്തിന്റെയും സഹായത്തോടെ നാളെ അതിരാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും.

The post മയക്കുവെടി വെക്കാനായില്ല; വള്ളുവാടി വനത്തിൽ പതുങ്ങി കാട്ടാന, വനംവകുപ്പിന് കനത്ത വെല്ലുവിളി appeared first on Express Kerala.

Spread the love
See also  ഷൂട്ടിംഗിനിടെ പൊട്ടിക്കരഞ്ഞ് രശ്മിക; ‘ദി ഗേൾഫ്രണ്ട്’ സെറ്റിലെ വൈകാരിക നിമിഷം വെളിപ്പെടുത്തി സംവിധായകൻ!