സോജില പാസിൽ വൻ ഹിമപാതം: ആറ് മരണം; അഞ്ച് പേർക്ക് പരിക്ക്

സോജില പാസിൽ വൻ ഹിമപാതം: ആറ് മരണം; അഞ്ച് പേർക്ക് പരിക്ക്

മ്മു കശ്മീരിലെ സോജില പാസിന് സമീപമുണ്ടായ അപ്രതീക്ഷിത ഹിമപാതത്തിൽ ആറ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗറിൽ നിന്ന് കാർഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് നിരവധി വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേനയും ഗന്ദർബാൽ പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മോശം കാലാവസ്ഥയും കനത്ത മഞ്ഞും വലിയ വെല്ലുവിളി ഉയർത്തിയത് മരണസംഖ്യ വർദ്ധിക്കാൻ കാരണമായി.

The post സോജില പാസിൽ വൻ ഹിമപാതം: ആറ് മരണം; അഞ്ച് പേർക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  മധ്യപ്രദേശിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച് വൻ അപകടം! പത്ത് മരണം