
2025 ജനുവരി മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഡി.ജി.സി.എ. നടത്തിയ സുരക്ഷാ ഓഡിറ്റിൽ രാജ്യത്തെ വിമാന സർവീസുകളെക്കുറിച്ച് ആശങ്കാജനകമായ കണ്ടെത്തലുകൾ പുറത്തുവന്നു. പരിശോധിച്ച 754 വിമാനങ്ങളിൽ 377 എണ്ണത്തിലും ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതായി സമിതി റിപ്പോർട്ട് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തുന്ന ഈ സാഹചര്യം ഒഴിവാക്കാൻ വ്യോമയാന മേഖലയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് സമിതി നിർദ്ദേശിച്ചു.
പരിശോധനയിൽ കണ്ടെത്തിയ തകരാറുകളിൽ വലിയൊരു പങ്കും ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിലാണ്. എയർ ഇന്ത്യയുടെ 166 വിമാനങ്ങളിൽ 137 എണ്ണത്തിലും, എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 101 വിമാനങ്ങളിൽ 54 എണ്ണത്തിലും സ്ഥിരമായ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിനുപുറമെ എയർ ഇന്ത്യയിൽ മാത്രം നൂറോളം സുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയർത്തുന്നത്.
The post വിമാനയാത്ര സുരക്ഷിതമാണോ? പകുതിയിലേറെ വിമാനങ്ങളിലും സാങ്കേതിക തകരാറെന്ന് ഡി.ജി.സി.എ appeared first on Express Kerala.



