മകൾ നൽകിയ മിൽക്ക് ഷേക്കിൽ മാരക വിഷം; പോലീസ് ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിത കൊലപാതകം

മകൾ നൽകിയ മിൽക്ക് ഷേക്കിൽ മാരക വിഷം; പോലീസ് ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിത കൊലപാതകം

ഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ മൂന്ന് വർഷം മുൻപ് നടന്ന പോലീസ് ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. 2023 ഏപ്രിൽ 25-ന് ഡ്യൂട്ടിക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച ജയന്ത് ബല്ലാവറിന്റെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, മകളും പോലീസ് ഉദ്യോഗസ്ഥയുമായ ആര്യ തന്റെ കാമുകൻ ആശിഷ് ഷെഡ്‌മകെയുമായി ചേർന്ന് പിതാവിന് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഇപ്പോൾ കണ്ടെത്തി. വിവാഹത്തെ പിതാവ് എതിർത്തതാണ് ക്രൂരമായ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

സംഭവദിവസം രാവിലെ ആര്യ പിതാവിന് നൽകിയ മിൽക്ക് ഷേക്കിൽ മാരകമായ വിഷം കലർത്തിയിരുന്നു. ബന്ധുവായ ചൈതന്യ ഗേദമിന് 5,000 രൂപ നൽകിയാണ് ഇവർ വിഷം സംഘടിപ്പിച്ചത്. മിൽക്ക് ഷേക്ക് കഴിച്ച് ജോലിസ്ഥലത്തെത്തിയ ജയന്ത് ബല്ലാവർ അവിടെ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. അന്ന് അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ മരണശേഷം ആര്യയും ആശിഷും വിവാഹിതരായെങ്കിലും ഇവരുടെ ദാമ്പത്യം തകരുകയും ആശിഷ് പോലീസ് പരിശീലനത്തിൽ നിന്ന് പുറത്താവുകയും ചെയ്തു.

Also Read: മാമ്പഴം നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡനം; 43-കാരന് ആറ് വർഷം തടവും പിഴയും

വർഷങ്ങൾക്കിപ്പുറം കഴിഞ്ഞയാഴ്ച പ്രതിയായ ആശിഷ് നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ആര്യയുടെ പിതാവിനെ കൊലപ്പെടുത്താൻ തങ്ങൾ മുൻകൂട്ടി പദ്ധതിയിട്ടിരുന്നതായും വിഷം വാങ്ങാൻ സഹായിച്ചവരെക്കുറിച്ചും ഇയാൾ വെളിപ്പെടുത്തി. ഇതേത്തുടർന്ന് ആര്യ ബല്ലാവർ, ഭർത്താവ് ആശിഷ്, ബന്ധു ചൈതന്യ, വിഷം എത്തിച്ചുനൽകിയ നാലാമൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ നാലുപേരും പോലീസ് കസ്റ്റഡിയിലാണുള്ളത്.

The post മകൾ നൽകിയ മിൽക്ക് ഷേക്കിൽ മാരക വിഷം; പോലീസ് ഉദ്യോഗസ്ഥന്റെ മരണം ആസൂത്രിത കൊലപാതകം appeared first on Express Kerala.

Spread the love
See also  വ്യക്തിത്വ അവകാശ സംരക്ഷണം! മോഹൻലാലിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ