പീഡനപരാതിയിൽ കുരുങ്ങി കോൺഗ്രസ് കൗൺസിലർ; പ്രശോഭ് വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി!

പീഡനപരാതിയിൽ കുരുങ്ങി കോൺഗ്രസ് കൗൺസിലർ; പ്രശോഭ് വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി!

ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. നേരത്തെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്ന പ്രശോഭിനെ കെപിസിസി നേതൃത്വത്തിന്റെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പൂർണ്ണമായും പുറത്താക്കിയത്. തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ആരോപണങ്ങൾ പാർട്ടിക്കും മുന്നണിക്കും വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. പ്രശോഭിന് അല്പമെങ്കിലും ധാർമ്മികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ആവശ്യപ്പെട്ടു.

പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായ പ്രശോഭ് വത്സനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഒരു ദളിത് യുവതി ഉന്നയിച്ചിരിക്കുന്നത്. ജോലി വാഗ്ദാനം നൽകി പരിചയപ്പെട്ട ശേഷം പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തെത്തുടർന്ന് താൻ ഗർഭിണിയായെന്നും വിവരം അറിഞ്ഞ പ്രശോഭ് നിർബന്ധപൂർവ്വം ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിപ്പിച്ചുവെന്നും യുവതി വെളിപ്പെടുത്തി. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ അഭിമുഖത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയാണ് ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയും ഉപദ്രവിച്ചു.

Also Read:മുഖ്യമന്ത്രി ഇന്ന് പാലക്കാട്; ‘ഡീൽ’ ആരോപണങ്ങളിൽ മറുപടി നൽകുമോ എന്ന് ഉറ്റുനോക്കി കേരളം

ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. തനിക്ക് ഷാഫി പറമ്പിൽ എംപിയുമായും മറ്റ് എംഎൽഎമാരുമായും അടുത്ത ബന്ധമുണ്ടെന്ന് പ്രശോഭ് പറഞ്ഞിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും യുവതി പറഞ്ഞു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രി പിണറായി വിജയനും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടുണ്ട്.

The post പീഡനപരാതിയിൽ കുരുങ്ങി കോൺഗ്രസ് കൗൺസിലർ; പ്രശോഭ് വത്സനെ പാർട്ടിയിൽ നിന്ന് പുറത്താക്കി! appeared first on Express Kerala.

Spread the love
See also  യുദ്ധപ്രതിസന്ധി മറികടക്കാൻ ‘ടീം ഇന്ത്യ’ മനോഭാവം വേണം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി