അരൂരിൽ വൻ മോഷണം; ദേശീയപാതയിലെ ഹൈമാസ്റ്റ് ലൈറ്റും കേബിളും കവർന്ന മൂന്നുപേർ പിടിയിൽ

അരൂരിൽ വൻ മോഷണം; ദേശീയപാതയിലെ ഹൈമാസ്റ്റ് ലൈറ്റും കേബിളും കവർന്ന മൂന്നുപേർ പിടിയിൽ

അരൂർ: ദേശീയപാത അരൂർ ബൈപ്പാസ് ജങ്ഷന് സമീപം ഉയരപ്പാത നിർമ്മാണത്തിനായി അഴിച്ചുവെച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും ഉപകരണങ്ങളും മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ സുരേഷ് (41), സോബിൻ (35), ഇടുക്കി സ്വദേശി അയ്യപ്പൻ (26) എന്നിവരെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച പുലർച്ചെ അരൂർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. ഹൈമാസ്റ്റ് ലൈറ്റിന് പുറമെ വിലപിടിപ്പുള്ള കേബിളുകളും വെൽഡിങ് ഉപകരണങ്ങളും സംഘം കവർന്നിരുന്നു. പ്രതികളായ സുരേഷും സോബിനും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

The post അരൂരിൽ വൻ മോഷണം; ദേശീയപാതയിലെ ഹൈമാസ്റ്റ് ലൈറ്റും കേബിളും കവർന്ന മൂന്നുപേർ പിടിയിൽ appeared first on Express Kerala.

Spread the love
See also  പാട്ട് ഇനിയും പാടും, ശബരിമല സ്വർണ്ണക്കൊള്ള ഉന്നയിക്കും; പരാതിക്ക് പിന്നിൽ സി‌പി‌എമ്മെന്ന് പഴകുളം മധു