പ്രതിപക്ഷം നുണ പറയാൻ മത്സരിക്കുന്നു; പിണറായി വിജയൻ

പ്രതിപക്ഷം നുണ പറയാൻ മത്സരിക്കുന്നു; പിണറായി വിജയൻ

ഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിന്റെ കാർഷിക മേഖല ചരിത്രപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക മേഖലയിലെ ദേശീയ വളർച്ച 2.1 ശതമാനമായിരിക്കെ, കേരളം 4.65 ശതമാനം എന്ന മികച്ച വളർച്ചാനിരക്ക് കൈവരിച്ചത് സംസ്ഥാനത്തിന് വലിയ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികം നേട്ടം കൈവരിക്കാൻ സാധിച്ചത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ മൂലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം വിജയകരമായി നടപ്പിലാക്കിയെന്നും, ഇത് ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദീർഘകാല പദ്ധതികളുമായാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

നെല്ല് സംഭരണം, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ, കർഷകർക്കുള്ള ധനസഹായം എന്നിവയിൽ വലിയ പുരോഗതിയാണ് ഉണ്ടായത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് കൃത്യമായ വിപണിയും വിലയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്കും പഴങ്ങൾക്കും തറവില പ്രഖ്യാപിച്ചത് കേരളമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കർഷകരെ ചേർത്തുപിടിക്കുന്ന നയങ്ങളാണ് സംസ്ഥാനത്തിന്റെ കാർഷിക കുതിപ്പിന് പിന്നിലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read:മോദി പാലക്കാട്ടേക്ക്; ഇന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം, ബസ് റൂട്ടുകളിൽ വലിയ മാറ്റം!

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. അവിടെ ഇടതുമുന്നണിക്ക് മികച്ച സ്ഥാനാർത്ഥിയാണുള്ളതെന്നും യു.ഡി.എഫ് ഉന്നയിക്കുന്ന ‘ഡീൽ’ ആരോപണങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രതിപക്ഷം നുണപ്രചാരണങ്ങൾ നടത്തുമ്പോൾ എൽ.ഡി.എഫ് വികസനനേട്ടങ്ങൾ മുൻനിർത്തിയാണ് വോട്ടുതേടുന്നതെന്ന് കൂട്ടിച്ചേർത്തു. ജനങ്ങൾ വികസനം വിലയിരുത്തി വോട്ട് ചെയ്യുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

The post പ്രതിപക്ഷം നുണ പറയാൻ മത്സരിക്കുന്നു; പിണറായി വിജയൻ appeared first on Express Kerala.

Spread the love
See also  കുവൈത്തിലെ തുറമുഖങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം; ആളപായമില്ല, സുരക്ഷ ശക്തമാക്കി