സ്വർണ്ണവിലയിൽ റെക്കോർഡ് വർധന! ഇന്നത്തെ നിരക്കറിയാം

സ്വർണ്ണവിലയിൽ റെക്കോർഡ് വർധന! ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1840 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,08,600 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ഗ്രാമിന് 230 രൂപ വർധിച്ച് 13,575 രൂപയായാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയിലുണ്ടായ അസ്ഥിരതയാണ് ആഭ്യന്തര വിപണിയിലും ഇത്ര വലിയ വിലക്കയറ്റത്തിന് കാരണമായതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് രാവിലെ മുതൽ വലിയ വർധനവാണ് ദൃശ്യമായത്. ഇന്നലെ രാവിലെ 1,06,120 രൂപയായിരുന്ന പവൻ വില രാത്രിയോടെ 1,06,760 രൂപയിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇന്ന് ലക്ഷം കടന്നുള്ള ഈ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴെ (99,480 രൂപ) എത്തിയിരുന്നെങ്കിലും, പുതിയ സാഹചര്യത്തിൽ സ്വർണ്ണവിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

The post സ്വർണ്ണവിലയിൽ റെക്കോർഡ് വർധന! ഇന്നത്തെ നിരക്കറിയാം appeared first on Express Kerala.

Spread the love
See also  ലോകത്തെ വിസ്മയിപ്പിച്ച് മലയാളി ഫോട്ടോഗ്രാഫർ; ആപ്പിളിന്റെ ഔദ്യോഗിക ‘പാർട്ണർ’ പദവിയിൽ ആദ്യ ഇന്ത്യക്കാരനായി റാഷിദ് ഷെരീഫ്