
അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി വൈദ്യുതി സുരക്ഷാ ബോധവത്കരണ ക്ലാസുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് നിർബന്ധമാക്കി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റു വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നടപടി. കെ.എസ്.ഇ.ബി., ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ ഒരു മണിക്കൂർ നീളുന്ന ക്ലാസുകളാണ് സംഘടിപ്പിക്കേണ്ടത്.
സ്വിച്ചുകളുടെ കൈകാര്യം, ഉപകരണങ്ങളുടെ ഉപയോഗം, മഴക്കാലത്തെ ജാഗ്രത എന്നിവയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകും. ഷോക്കിൽ നിന്നും തീപ്പിടിത്തത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഇ.എൽ.സി.ബി. അല്ലെങ്കിൽ ആർ.സി.സി.ബി. സ്വിച്ചുകൾ സ്കൂളുകളിൽ നിർബന്ധമായും സ്ഥാപിക്കണം. നൂറിലധികം പേർ പങ്കെടുക്കുന്ന സ്കൂൾ ആഘോഷങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി വാങ്ങണം.
The post സ്കൂളുകളിൽ ഇനി ‘വൈദ്യുതി സുരക്ഷാ’ പാഠം നിർബന്ധം; വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂർ ബോധവത്കരണ ക്ലാസ് appeared first on Express Kerala.



