എംഎൽഎമാരുടെ വിഐപി മോഹത്തിന് ഡി.കെ. ശിവകുമാറിന്റെ പച്ചക്കൊടി! രണ്ട് ടിക്കറ്റുകൾ വീതം നൽകാൻ തീരുമാനം

എംഎൽഎമാരുടെ വിഐപി മോഹത്തിന് ഡി.കെ. ശിവകുമാറിന്റെ പച്ചക്കൊടി! രണ്ട് ടിക്കറ്റുകൾ വീതം നൽകാൻ തീരുമാനം

പിഎൽ ടിക്കറ്റുകളെച്ചൊല്ലി കർണാടക നിയമസഭയിൽ ഉയർന്ന വിവാദങ്ങൾക്കൊടുവിൽ ജനപ്രതിനിധികൾക്ക് ടിക്കറ്റ് അനുവദിക്കാൻ തീരുമാനം. സംസ്ഥാനത്തെ എംഎൽഎമാർക്കും എംപിമാർക്കും മന്ത്രിമാർക്കും രണ്ട് ടിക്കറ്റുകൾ വീതം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) പ്രസിഡന്റ് വെങ്കിടേഷ് പ്രസാദുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ആർസിബി – എസ്ആർഎച്ച് പോരാട്ടത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കിൽ രണ്ട് ടിക്കറ്റുകൾ വീതം നൽകാൻ സംഘാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും മത്സരങ്ങളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ധോണി പുറത്ത്, സഞ്ജു അകത്ത്! ‘തല’യില്ലാതെ ചെന്നൈ ആദ്യ അങ്കത്തിന്

ഓരോ എംഎൽഎയ്ക്കും കുറഞ്ഞത് അഞ്ച് വിഐപി ടിക്കറ്റുകൾ വീതം വേണമെന്ന ആവശ്യമാണ് നേരത്തെ വിവാദത്തിന് തിരികൊളുത്തിയത്. ജനപ്രതിനിധികൾ വിഐപികളാണെന്നും അവർക്ക് സാധാരണക്കാരെപ്പോലെ ക്യൂവിൽ നിൽക്കാൻ കഴിയില്ലെന്നുമായിരുന്നു കോൺഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ നിയമസഭയിൽ വാദിച്ചത്. സർക്കാരിന്റെ ആനുകൂല്യങ്ങൾ പറ്റിയിട്ടും കെഎസ്സിഎ ജനപ്രതിനിധികളെ ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

സൗജന്യ ടിക്കറ്റിനായുള്ള ഭരണപക്ഷ എംഎൽഎമാരുടെ നീക്കത്തെ ബിജെപി എംപി തേജസ്വി സൂര്യ കടുപ്പമേറിയ ഭാഷയിൽ വിമർശിച്ചു. സാധാരണക്കാർ പണം നൽകി ടിക്കറ്റ് വാങ്ങുമ്പോൾ നേതാക്കൾ സൗജന്യത്തിനായി വാദിക്കുന്നത് ഫ്യൂഡൽ ചിന്താഗതിയാണെന്നും ഇത് അന്തസ്സിന് ചേർന്നതല്ലെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

ഓരോ എംഎൽഎയ്ക്കും നാല് ടിക്കറ്റുകൾ വീതം നൽകാൻ സ്പീക്കർ യു.ടി. ഖാദർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, രണ്ട് ടിക്കറ്റുകളിൽ കൂടുതൽ നൽകാനാവില്ലെന്ന കർശന നിലപാടിലാണ് ഉപമുഖ്യമന്ത്രി ഉറച്ചുനിന്നത്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ഐപിഎൽ ആവേശം ഇന്ന് കൊടിയേറുമ്പോൾ, ഈ ടിക്കറ്റ് തർക്കം കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

The post എംഎൽഎമാരുടെ വിഐപി മോഹത്തിന് ഡി.കെ. ശിവകുമാറിന്റെ പച്ചക്കൊടി! രണ്ട് ടിക്കറ്റുകൾ വീതം നൽകാൻ തീരുമാനം appeared first on Express Kerala.

Spread the love
See also  പഴയ വിമാനങ്ങൾ ഇനി ചാവേറുകൾ! തായ്‌വാനെ വിറപ്പിക്കാൻ ചൈനയുടെ ‘ഗോസ്റ്റ് ജെറ്റ്’ തന്ത്രം; ലോകത്തെ ഞെട്ടിച്ച് ഈ റീസൈക്കിളിംഗ് യുദ്ധം