
കേരള രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്ന ‘ഡീൽ’ വിവാദങ്ങളിൽ പ്രതികരണവുമായി ഡോ. ശശി തരൂർ എംപി. യുഡിഎഫ് എന്തെങ്കിലും തരത്തിലുള്ള ഡീൽ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ജനങ്ങളുമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് തരൂരിന്റെ ഈ പ്രതികരണം.
ബിജെപിയുടെ വിജയസാധ്യതയുള്ള സീറ്റുകളെ പ്രതിരോധിക്കാൻ കോൺഗ്രസ് ശക്തമായി രംഗത്തുണ്ടെന്ന് തരൂർ പറഞ്ഞു. “ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റുകളിൽ വിജയസാധ്യതയുണ്ടെങ്കിൽ അവർ നോക്കട്ടെ, നമ്മളും ഒപ്പത്തിനൊപ്പം മത്സരിക്കും. ബിജെപി കൂടുതൽ സീറ്റുകൾ നേടുന്നത് തടയാൻ കോൺഗ്രസ് പരമാവധി ശ്രമിക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ചില മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.
Also Read: സിപിഎമ്മിന് എസ്ഡിപിഐയുമായും പിഡിപിയുമായും ഡീൽ; ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വികസന ചർച്ചകളെക്കാൾ ഉപരിയായി സിപിഐഎം – ബിജെപി ‘ഡീൽ’ ആരോപണമാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്. മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഡീൽ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുകയാണ്. പരാജയഭീതി മൂലമാണ് പ്രതിപക്ഷം ഇത്തരമൊരു ആസൂത്രിത ആരോപണം ഉന്നയിക്കുന്നതെന്നാണ് എൽഡിഎഫിന്റെ മറുപടി. ഈ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും വിശ്വസിക്കുന്നു.
The post യുഡിഎഫിന്റെ ഡീൽ ജനങ്ങൾക്കൊപ്പം! ബിജെപിയെ തടയാൻ കോൺഗ്രസ് സജ്ജം: ശശി തരൂർ appeared first on Express Kerala.



