തീവണ്ടി ടിക്കറ്റ് റദ്ദാക്കുന്നോ? പുതിയ റീഫണ്ട് നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം നഷ്ടമാകും!

തീവണ്ടി ടിക്കറ്റ് റദ്ദാക്കുന്നോ? പുതിയ റീഫണ്ട് നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം നഷ്ടമാകും!

റെയിൽവേ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുതുക്കിയ നിയമപ്രകാരം, കൺഫേം ആയ ടിക്കറ്റുകൾ വണ്ടി പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുൻപെങ്കിലും റദ്ദാക്കിയാൽ മാത്രമേ റീഫണ്ട് തുക ലഭിക്കുകയുള്ളൂ. എട്ടു മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ പണം പൂർണ്ണമായും നഷ്ടമാകും. നേരത്തെ ഇത് നാല് മണിക്കൂർ വരെയായിരുന്നു. കൗണ്ടർ ടിക്കറ്റുകൾ 139 എന്ന നമ്പറിലൂടെയും റദ്ദാക്കാം, എന്നാൽ പണം തിരികെ ലഭിക്കാൻ സ്റ്റേഷനിൽ നേരിട്ടെത്തണം.

ടിക്കറ്റ് റദ്ദാക്കുന്ന സമയത്തിനനുസരിച്ച് റീഫണ്ട് തുകയിൽ മാറ്റമുണ്ടാകും. വണ്ടി പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ മിനിമം ക്യാൻസലേഷൻ ചാർജ് കഴിച്ച് ബാക്കി തുക ലഭിക്കൂ. എ.സി ടിക്കറ്റുകൾക്ക് 190 രൂപയും സ്ലീപ്പറിന് 120 രൂപയും സെക്കൻഡ് ക്ലാസ് റിസർവേഷന് 60 രൂപയുമാണ് കുറഞ്ഞ നിരക്കായി ഈടാക്കുന്നത്. 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ മുൻപാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ടിക്കറ്റ് തുകയുടെ 25 ശതമാനം റെയിൽവേ പിടിക്കും.

Also Read: ബെംഗളൂരുവിൽ ബൈക്ക് ലോറിയിൽ ഇടിച്ച് അപകടം! രണ്ട് പിജി വിദ്യാർത്ഥികൾ മരിച്ചു

യാത്രയ്ക്ക് 24 മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ മുൻപാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ആകെ തുകയുടെ 50 ശതമാനം നഷ്ടമാകും. എട്ടു മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ലെങ്കിലും, അത് മുൻകൂട്ടി ചെയ്യുന്നത് വഴി ആർ.എ.സി/ വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് ആ ബർത്ത് ലഭിക്കാൻ സഹായകമാകും. അതേസമയം, കൺഫേം ആയ തത്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും ലഭിക്കില്ല എന്ന കാര്യവും യാത്രക്കാർ ഓർമ്മിക്കണം.

ഓൺലൈൻ വഴിയോ കൗണ്ടർ വഴിയോ എടുത്ത ടിക്കറ്റുകൾക്ക് ഒരേ നിയമമാണ് ബാധകം. ഐ.ആർ.സി.ടി.സി വഴി എടുത്ത ടിക്കറ്റുകൾ ഓൺലൈനായി റദ്ദാക്കിയാൽ പണം നേരിട്ട് അക്കൗണ്ടിലേക്ക് എത്തും. എന്നാൽ സ്റ്റേഷൻ കൗണ്ടറുകളിൽ നിന്ന് എടുത്ത ടിക്കറ്റുകൾ വെബ്സൈറ്റ് വഴിയോ 139 വഴിയോ റദ്ദാക്കിയാലും പണം കൈപ്പറ്റാൻ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറിൽ നേരിട്ട് ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾക്ക് റീഫണ്ട് ആനുകൂല്യം തുടർന്നും ലഭ്യമാണ്.

The post തീവണ്ടി ടിക്കറ്റ് റദ്ദാക്കുന്നോ? പുതിയ റീഫണ്ട് നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം നഷ്ടമാകും! appeared first on Express Kerala.

Spread the love
See also  സാമ്പാറിൽ എന്തിനാണ് കായം ചേർക്കുന്നത്? വെറും മണമല്ല, ഇതിന് പിന്നിലുണ്ട് ഒരു ‘ദഹന രഹസ്യം’!