
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺ (കെസാഡ്) പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റവരുടെ എണ്ണം ആറായി ഉയർന്നു. യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് മൂന്നാമത്തെ സ്ഥലത്തും അപകടമുണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
അപകടത്തിൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൂന്നിടങ്ങളിലുമുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് വിഭാഗം ഉടനടി ഇടപെട്ട് പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ തീ അണച്ച ഭാഗങ്ങളിൽ കൂളിങ് നടപടികൾ പുരോഗമിക്കുകയാണ്.
Also Read:ആഗോള സാമ്പത്തിക ശക്തിയായി ദുബായ്! ലോകത്തെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു
സംഭവത്തിൽ ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും യുഎഇ അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കർശനമായ നിർദ്ദേശമുണ്ട്. മേഖലയിലെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്.
The post അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തം; പരുക്കേറ്റവരുടെ എണ്ണം ആറായി appeared first on Express Kerala.




