ആഗ്രയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

ആഗ്രയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു!

ത്തർപ്രദേശിലെ ആഗ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ സുനിൽ (29) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ സുനിലിന് വെടിയേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ സബ് ഇൻസ്‌പെക്ടർ വിശ്വജിത്തിനും വെടിയേറ്റു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ കുടുംബം നടത്തുന്ന ഷൂ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു സുനിൽ. ഉച്ചയ്ക്ക് ചിപ്‌സ് വാങ്ങാൻ പുറത്തിറങ്ങിയ പെൺകുട്ടിയെ കാണാതായപ്പോൾ തിരച്ചിൽ നടത്തിയ സംഘത്തിൽ സുനിലും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇയാൾ മുറി പൂട്ടി ഒളിവിൽ പോയതോടെയാണ് സംശയം ഉയർന്നത്. പെൺകുട്ടിയുടെ വീട്ടുകാർ മുറി പൊളിച്ച് നടത്തിയ പരിശോധനയിൽ ഒരു ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Also Read: പോലീസ് വീട്ടിലെത്തിച്ചു! തൊട്ടുപിന്നാലെ ഭാര്യ വീണ്ടും കാമുകനൊപ്പം ഒളിച്ചോടി

കൊലപാതകത്തിന് ശേഷം ഫിറോസാബാദിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് വളഞ്ഞത്. ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് നേരെയും പ്രതി വധഭീഷണി മുഴക്കിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ പ്രതിയെ പിടികൂടാൻ സഹായിച്ചെങ്കിലും വെടിവെയ്പ്പിൽ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സബ് ഇൻസ്‌പെക്ടർ വിശ്വജിത്ത് നിലവിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.

The post ആഗ്രയിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു! appeared first on Express Kerala.

Spread the love
Scroll to Top