കായംകുളത്ത് എംഡിഎംഎ വിൽപനയ്ക്കിടെ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

കായംകുളത്ത് എംഡിഎംഎ വിൽപനയ്ക്കിടെ കുപ്രസിദ്ധ ഗുണ്ട പിടിയിൽ

കായംകുളത്ത് മയക്കുമരുന്ന് വിൽപനയ്ക്കിറങ്ങിയ കുപ്രസിദ്ധ ഗുണ്ട വിജിത്ത് (28) കായംകുളം പോലീസിന്റെ പിടിയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ 2024-ൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നതാണ്. എരുവ കിഴക്ക് തച്ചാശ്ശേരി മുക്കിൽ വെച്ച് മാർച്ച് 23-ന് രാത്രിയാണ് ഇയാൾ എംഡിഎംഎയുമായി പോലീസ് വലയിലായത്. മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.

ആലപ്പുഴ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ, കായംകുളം ഡിവൈഎസ്പി ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. നാടുകടത്തൽ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും മയക്കുമരുന്ന് കൈവശം വെച്ചതിനും ഇയാൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ലഹരി മാഫിയയുമായി ബന്ധമുള്ള കൂടുതൽ പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

The post കായംകുളത്ത് എംഡിഎംഎ വിൽപനയ്ക്കിടെ കുപ്രസിദ്ധ ഗുണ്ട പിടിയിൽ appeared first on Express Kerala.

Spread the love
See also  എക്‌സ് പണിമുടക്കി; ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം തടസ്സപ്പെട്ടു, റിപ്പോർട്ട്