loader image
പോക്കറ്റ് കീറാതെ ശ്രീലങ്കയിലേക്ക് പറക്കാം! ക്രിസ്മസ് ആഘോഷിക്കാൻ ലങ്ക ബെസ്റ്റാണ്; ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമത്

പോക്കറ്റ് കീറാതെ ശ്രീലങ്കയിലേക്ക് പറക്കാം! ക്രിസ്മസ് ആഘോഷിക്കാൻ ലങ്ക ബെസ്റ്റാണ്; ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമത്

കൊളംബോ: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ ഇന്ത്യൻ സഞ്ചാരികൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന വിദേശ രാജ്യമായി ശ്രീലങ്ക മാറുന്നു. പ്രമുഖ വിസ പ്ലാറ്റ്‌ഫോമായ ‘അറ്റ്‌ലിസ്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിരട്ടി വർദ്ധനവാണ് ശ്രീലങ്കൻ യാത്രക്കാരുടെ എണ്ണത്തിൽ ഇത്തവണ ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചിലവും ലളിതമായ യാത്രാ നടപടികളുമാണ് അയൽരാജ്യത്തെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്.

എന്തുകൊണ്ട് ശ്രീലങ്ക? പ്രധാന 5 കാരണങ്ങൾ

എളുപ്പമുള്ള വിസ നടപടികൾ: ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലഭിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ യാത്രകൾ കൂടുതൽ സുഗമമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കുറഞ്ഞ യാത്രാദൂരവും വിമാന ടിക്കറ്റ് നിരക്കിലെ കുറവും സഞ്ചാരികളെ ആകർഷിക്കുന്നു.

Also Read: പനി മാറിയാലും പേടിക്കണം! ഹൃദയാഘാതത്തിന് നാലിരട്ടിയും പക്ഷാഘാതത്തിന് അഞ്ചിരട്ടിയും സാധ്യത; മുന്നറിയിപ്പ്

കീറാത്ത യാത്ര: താമസം, ഭക്ഷണം, യാത്ര എന്നിവയ്ക്ക് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവ് മാത്രമേ ശ്രീലങ്കയിൽ വരുന്നുള്ളൂ.

മനോഹരമായ ബീച്ചുകൾ: സർഫിംഗിനും വിശ്രമത്തിനും അനുയോജ്യമായ തെക്കൻ തീരങ്ങളിലെ മനോഹരമായ ബീച്ചുകൾ സഞ്ചാരികളുടെ മനം കവരുന്നു.

See also  ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! നടൻ ജയറാമിനെ ഇ.ഡി മൂന്നര മണിക്കൂർ ചോദ്യം ചെയ്തു; സാമ്പത്തിക ഇടപാടുകളില്ലെന്ന് മൊഴി

സമ്പന്നമായ പൈതൃകം: യുനെസ്‌കോ പൈതൃക പട്ടികയിലുള്ള ചരിത്ര സ്മാരകങ്ങളും പുരാതന ക്ഷേത്രങ്ങളും ചരിത്രപ്രേമികൾക്ക് വലിയൊരു വിരുന്നാണ്.

രുചികരമായ ഭക്ഷണം: ഇന്ത്യൻ ഭക്ഷണശൈലിയോട് സാമ്യമുള്ളതും എന്നാൽ തനതായ രുചികളുള്ളതുമായ ശ്രീലങ്കൻ വിഭവങ്ങൾ ഭക്ഷണപ്രേമികൾക്കിടയിൽ ഹിറ്റാണ്.

സീസൺ കണക്കിലെടുത്ത് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് ശ്രീലങ്കയിലേക്ക് കൂടുതൽ വിമാന സർവീസുകളും പാക്കേജുകളും ലഭ്യമാണ്.
The post പോക്കറ്റ് കീറാതെ ശ്രീലങ്കയിലേക്ക് പറക്കാം! ക്രിസ്മസ് ആഘോഷിക്കാൻ ലങ്ക ബെസ്റ്റാണ്; ഇന്ത്യക്കാരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഒന്നാമത് appeared first on Express Kerala.

Spread the love

New Report

Close