ന്യൂഡല്‍ഹി: ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ട്യൂഷൻ അധ്യാപകനൊപ്പം യുവതി ഒളിച്ചോടിയതായി പരാതി. കൂലിപ്പണിക്കാരനായ മനീഷ് തിവാരിയാണ് തന്റെ ഭാര്യ റോഷ്‌നി റാണി, മക്കളെ പഠിപ്പിക്കാനെത്തിയ ശുഭംകുമാർ മെഹ്ത എന്ന അധ്യാപകനൊപ്പം വീടുവിട്ടതായി വെളിപ്പെടുത്തി രംഗത്തെത്തിയത്. തന്റെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാനായി ശുഭംകുമാർ സ്ഥിരമായി വീട്ടിൽ വരുമായിരുന്നുവെന്നും ഈ പരിചയമാണ് ഒളിച്ചോട്ടത്തിൽ കലാശിച്ചതെന്നും മനീഷ് പറയുന്നു. സംഭവത്തെക്കുറിച്ച് താൻ തകർന്നുപോയെന്നും തന്റെയും മക്കളുടെയും ജീവിതം തകർത്ത ഭാര്യയെ ഇനി തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയ മനീഷ് തിവാരിയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഭാര്യയും കാമുകനും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് തനിക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും പെട്ടെന്നൊരു ദിവസം ഇവരെ കാണാതായപ്പോഴാണ് താൻ സത്യം അറിഞ്ഞതെന്നും മനീഷ് വിശദീകരിച്ചു. തെളിവായി ഇരുവരും ഒന്നിച്ചുള്ള ചില ചിത്രങ്ങളും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ ഈ സംഭവത്തിൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് യുവാവും മക്കളും. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.
The post കുട്ടികളെ പഠിപ്പിക്കാനെത്തിയ അധ്യാപകനൊപ്പം വീട്ടമ്മ ഒളിച്ചോടി; പരാതിയുമായി യുവാവ് appeared first on Express Kerala.


