loader image
ബാങ്കുകളിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള വിളികൾ ഇനി ‘1600’ സീരീസിൽ

ബാങ്കുകളിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള വിളികൾ ഇനി ‘1600’ സീരീസിൽ

ന്യൂഡൽഹി: ഉപയോക്താക്കളെ വിളിക്കാൻ ധനകാര്യ സ്ഥാപനങ്ങളും ഇൻഷുറൻസ് കമ്പനികളും ഇനി മുതൽ പ്രത്യേക നമ്പർ സീരീസ് ഉപയോഗിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (TRAI) ഉത്തരവിട്ടു. സൈബർ തട്ടിപ്പുകൾ വർ ദ്ധി ച്ചു വരുന്ന സാഹചര്യത്തിൽ, ഔദ്യോഗിക കോളുകളെ തിരിച്ചറിയാൻ സഹായിക്കുന്നതിനായി ‘1600’ എന്ന സീരീസിൽ തുടങ്ങുന്ന നമ്പറുകളാണ് അനുവദിച്ചിരിക്കുന്നത്.

ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ ഔദ്യോഗിക ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന നമ്പറുകൾ ഫെബ്രുവരി 15-നകം പുതിയ സീരീസിലേക്ക് മാറ്റണമെന്ന് ട്രായ് നിർദ്ദേശിച്ചു. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള പെൻഷൻ ഫണ്ട് മാനേജർമാർക്കും ഈ മാറ്റം വരുത്താൻ ഫെബ്രുവരി 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ജനുവരി ഒന്നിനകം തന്നെ പുതിയ നമ്പർ സീരീസിലേക്ക് മാറണം. ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കോളുകൾ ചെയ്ത് തട്ടിപ്പ് നടത്തുന്നത് തടയാൻ ഈ നീക്കം ഉപഭോക്താക്കളെ സഹായിക്കും.

Also Read: കാഴ്ച മറച്ച് മഞ്ഞ്; വിമാന സർവീസുകൾ താളംതെറ്റി! യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എയർലൈനുകൾ

See also  മഴ വില്ലനായി! ടി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ പുറത്ത്! സിംബാബ്‌വെ സൂപ്പർ 8-ൽ

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും വ്യത്യസ്ത സമയപരിധികളാണ് നിശ്ചയിച്ചിരിക്കുന്നത്. വലിയ എൻ.ബി.എഫ്.സികൾ, 5000 കോടി രൂപയ്ക്ക് മുകളിൽ ആസ്തിയുള്ള വലിയ സ്ഥാപനങ്ങൾ ഫെബ്രുവരി ഒന്നിനകം പുതിയ നമ്പറിലേക്ക് മാറണം. മറ്റ് എൻ.ബി.എഫ്.സികൾ, സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ എന്നിവയ്ക്ക് മാർച്ച് ഒന്നു വരെ സമയം അനുവദിച്ചിട്ടുണ്ട്.

ബാങ്കുകളിൽ നിന്നോ ഇൻഷുറൻസ് കമ്പനികളിൽ നിന്നോ ആണെന്ന വ്യാജേന സാധാരണ മൊബൈൽ നമ്പറുകളിൽ നിന്നോ ലാൻഡ് ലൈനുകളിൽ നിന്നോ വരുന്ന വ്യാജ കോളുകളിൽ വീഴാതിരിക്കാൻ ഈ നടപടി പൊതുജനങ്ങൾക്ക് കരുത്താകും.
The post ബാങ്കുകളിൽ നിന്നും ഇൻഷുറൻസ് കമ്പനികളിൽ നിന്നുമുള്ള വിളികൾ ഇനി ‘1600’ സീരീസിൽ appeared first on Express Kerala.

Spread the love

New Report

Close