
കൊല്ലം: കുണ്ടറയിൽ ക്ഷേത്ര ഉത്സവത്തിനെത്തിയ യുവതിയെ പോലീസ് മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കുണ്ടറ എസ്.ഐ കിരൺ മർദ്ദിച്ചുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്.പി ടി.കെ. വിഷ്ണു പ്രദീപ് നിർദ്ദേശം നൽകി. മർദ്ദനമേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തറയിലിട്ട് തന്നെ അടിച്ചുവെന്നും, പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചുവെന്നുമാണ് യുവതി പറയുന്നത്.
The post കുണ്ടറയിൽ യുവതിക്ക് പോലീസ് മർദ്ദനം; അന്വേഷണത്തിന് ഉത്തരവ് appeared first on Express Kerala.



