
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു മാസത്തിലേറെയായി തുടരുന്ന സംഘർഷവും അത് ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുമാണ് ചർച്ചാവിഷയമായത്.
അന്താരാഷ്ട്ര കപ്പൽ പാതകൾ തുറന്നും സുരക്ഷിതമായും നിലനിർത്തേണ്ടത് ആഗോള വ്യാപാരത്തിന് അത്യാവശ്യമാണെന്ന് ഇരുനേതാക്കളും യോജിച്ചു. മേഖലയിലെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. സൗദി അറേബ്യയിലുള്ള ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിന് സൗദി ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
The post കപ്പൽ പാതകൾ സുരക്ഷിതമാക്കണം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി appeared first on Express Kerala.




