‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കൻ സൈന്യത്തിന് ശവപ്പെട്ടിയൊരുക്കി ഇറാന്റെ പത്രം

‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കൻ സൈന്യത്തിന് ശവപ്പെട്ടിയൊരുക്കി ഇറാന്റെ പത്രം

ശ്ചിമേഷ്യയിലേക്ക് പതിനായിരം സൈനികരെ കൂടി അയക്കാനുള്ള അമേരിക്കൻ നീക്കത്തിന് മറുപടിയായി കടുത്ത ഭീഷണിയുമായി ഇറാൻ. ഇറാന്റെ ഔദ്യോഗിക ഇംഗ്ലീഷ് ദിനപത്രമായ ടെഹ്‌റാൻ ടൈംസ് ‘നരകത്തിലേക്ക് സ്വാഗതം’ (Welcome To Hell) എന്ന തലക്കെട്ടോടെയാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്റെ മണ്ണിൽ കാൽവെക്കുന്ന അമേരിക്കൻ സൈനികർ ശവപ്പെട്ടിയിലേ മടങ്ങൂ എന്ന് പത്രം ഒന്നാം പേജിൽ കുറിച്ചു.

മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നത് ഇറാന് നേരെ ഒരു കരസേനാ നീക്കത്തിനുള്ള തയ്യാറെടുപ്പാണെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇറാൻ അനുകൂലികളായ ഹൂതി വിമതർ മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ ടെഹ്‌റാനിലെ ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെയും ലബനനിലെ ഹിസ്‌ബുള്ള താവളങ്ങൾക്ക് നേരെയും ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തി.

Also Read: അമേരിക്കയെ അകറ്റുക, സുരക്ഷ ഉറപ്പാക്കുക; ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ

സമാധാന ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ വിമുഖത കാണിക്കുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങളിൽ ഇറാൻ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

The post ‘നരകത്തിലേക്ക് സ്വാഗതം’; അമേരിക്കൻ സൈന്യത്തിന് ശവപ്പെട്ടിയൊരുക്കി ഇറാന്റെ പത്രം appeared first on Express Kerala.

Spread the love
See also  പാട്ടുപാടുന്ന റോഡ് പണിതന്നു; ഒടുവിൽ നാട്ടുകാർക്ക് പണിയായി! മുംബൈയിൽ രാത്രികാല നിയന്ത്രണം