loader image
വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ദമ്പതികളെ കുടുക്കി ജോലിക്കാരി

വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ദമ്പതികളെ കുടുക്കി ജോലിക്കാരി

ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിൽ വാടക കുടിശ്ശിക ചോദിച്ച വീട്ടുടമയെ ദമ്പതിമാർ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി. ‘ഓറ ചിമേര’ റെസിഡൻഷ്യൽ കോംപ്ലക്സിലെ ദീപ്ശിഖ ശർമ(48) എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടകക്കാരായ അജയ് ഗുപ്ത, ഭാര്യ ആകൃതി ഗുപ്ത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലുമാസമായി നൽകാനുള്ള വാടകയെക്കുറിച്ച് ചോദിക്കാൻ ദമ്പതികളുടെ ഫ്ലാറ്റിലെത്തിയപ്പോഴാണ് ദീപ്ശിഖയ്ക്ക് ജീവൻ നഷ്ടമായത്. തർക്കത്തിനിടെ പ്രഷർ കുക്കർ കൊണ്ട് ദീപ്ശിഖയുടെ തലയ്ക്കടിച്ച പ്രതികൾ, തുടർന്ന് ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.

Also Read: വാളയാറിൽ എക്സൈസ് വേട്ട; കെഎസ്ആർടിസി ബസിൽ കടത്തിയ എട്ടു കോടിയുടെ സ്വർണം പിടികൂടി

കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി കടന്നുകളയാൻ ശ്രമിച്ച പ്രതികളെ കുടുക്കിയത് ദീപ്ശിഖയുടെ വീട്ടുജോലിക്കാരിയായ മീനയുടെ കൃത്യസമയത്തുള്ള ഇടപെടലാണ്. വാടക ചോദിക്കാൻ പോയ അധ്യാപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് മീന അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മറുപടിയിൽ സംശയം തോന്നിയ മീന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദീപ്ശിഖ ഫ്ലാറ്റിലേക്ക് കയറുന്നത് കണ്ടെങ്കിലും പുറത്തേക്ക് വരുന്നത് കണ്ടില്ല. ഇതോടെ ജോലിക്കാരി ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

See also  ജോസ് ഫ്രാങ്ക്ളിന്റെ സംഗീതത്തിൽ ‘ഒരാളിലായ് മനം’! ‘ഐ സി യു’വിലെ ഗാനം മമ്മൂട്ടി പുറത്തിറക്കി

പോലീസ് എത്തുന്നതിന് മുൻപ് തന്നെ വലിയൊരു സ്യൂട്ട്‌കേസുമായി ദമ്പതിമാർ ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മീന ഇവരെ തടഞ്ഞുവെച്ചു. അധ്യാപികയെ കണ്ടെത്താതെ പോകാൻ അനുവദിക്കില്ലെന്ന് ഇവർ ഉറപ്പിച്ചു പറഞ്ഞതോടെ പ്രതികൾക്ക് ഫ്ലാറ്റിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ദമ്പതികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ ദീപ്ശിഖയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുദ്ധിപൂർവ്വമായ ഇടപെടലിലൂടെ പ്രതികളെ കുടുക്കിയ ജോലിക്കാരിയെ പോലീസ് അഭിനന്ദിച്ചു.
The post വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ദമ്പതികളെ കുടുക്കി ജോലിക്കാരി appeared first on Express Kerala.

Spread the love

New Report

Close