ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി ടെൻഷൻ വേണ്ട! പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഡിജിറ്റൽ പരാതി നൽകാം

ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി ടെൻഷൻ വേണ്ട! പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഡിജിറ്റൽ പരാതി നൽകാം

തീവണ്ടി യാത്രയ്ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പരാതി നൽകാൻ പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങേണ്ടതില്ല. റെയിൽവേ സംരക്ഷണ സേനയും ടെലികോം വകുപ്പും സഹകരിച്ച് യാത്രക്കാർക്കായി പുതിയ ഡിജിറ്റൽ പരാതി പരിഹാര സംവിധാനം ദക്ഷിണ റെയിൽവേ ഏർപ്പെടുത്തി. വണ്ടിയിൽ വെച്ച് തന്നെ പരാതി രജിസ്റ്റർ ചെയ്യാനും നഷ്ടപ്പെട്ട ഫോൺ നമ്പർ ഉടനടി ബ്ലോക്ക് ചെയ്യാനും സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.

യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ ‘റെയിൽ മദദ്’ ആപ്പ് വഴിയോ 139 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കുകയാണ് ആദ്യം വേണ്ടത്. തുടർന്ന് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ പോർട്ടൽ വഴി ഡിജിറ്റൽ രജിസ്‌ട്രേഷൻ നടത്തണം. ഇതോടെ ആർ.പി.എഫും സൈബർ സെല്ലും ചേർന്ന് ഫോൺ ബ്ലോക്ക് ചെയ്യുകയും രാജ്യത്തെ എല്ലാ നെറ്റ്‌വർക്കുകളിലും ഇത് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഫോണിന്റെ ദുരുപയോഗം തടയുന്നതിനൊപ്പം തന്നെ ഫോൺ വീണ്ടെടുക്കാനുള്ള നടപടികളും ഇതോടെ ആരംഭിക്കും.

Also Read: ഗെയിമർമാർക്ക് തിരിച്ചടി! പ്ലേസ്റ്റേഷൻ 5 വില കുത്തനെ കൂട്ടി സോണി

സഹയാത്രികരുടെയോ ടി.ടി.ഇയുടെയോ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെയോ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ ഡിജിറ്റൽ പരാതി നൽകാവുന്നതാണ്. ഈ സേവനം കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനായി ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ നമ്പർ ഡയറിയിലോ മറ്റോ കുറിച്ചുവെക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചു. ഈ പുതിയ സംവിധാനം നിലവിൽ വന്നതോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ യാത്ര പകുതിക്ക് വെച്ച് നിർത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ യാത്രക്കാർക്ക് സാധിക്കും.

The post ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി ടെൻഷൻ വേണ്ട! പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഡിജിറ്റൽ പരാതി നൽകാം appeared first on Express Kerala.

Spread the love
Scroll to Top