പാലക്കാട് പീഡനക്കേസ്! ഒളിവിൽ കഴിയുന്ന മുൻ കോൺഗ്രസ് കൗൺസിലർക്കായി തിരച്ചിൽ ഊർജിതം

പാലക്കാട് പീഡനക്കേസ്! ഒളിവിൽ കഴിയുന്ന മുൻ കോൺഗ്രസ് കൗൺസിലർക്കായി തിരച്ചിൽ ഊർജിതം

ളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സൻ ഇപ്പോഴും പോലീസിനെ വെട്ടിച്ച് ഒളിവിൽ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

പാലക്കാട്ടെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ഈ വിഷയം വലിയ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പീഡനക്കേസ് പരാമർശിക്കുകയും കോൺഗ്രസിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്. പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ് സംഘം.

The post പാലക്കാട് പീഡനക്കേസ്! ഒളിവിൽ കഴിയുന്ന മുൻ കോൺഗ്രസ് കൗൺസിലർക്കായി തിരച്ചിൽ ഊർജിതം appeared first on Express Kerala.

Spread the love
Scroll to Top