ട്രംപ് നെതന്യാഹുവിന്റെ കളിപ്പാവ! അമേരിക്കയ്ക്കെതിരെ പരിഹാസവുമായി ഇറാൻ

ട്രംപ് നെതന്യാഹുവിന്റെ കളിപ്പാവ! അമേരിക്കയ്ക്കെതിരെ പരിഹാസവുമായി ഇറാൻ

മേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈന്യം പുതിയ വീഡിയോ പുറത്തുവിട്ടു. ഇറാനെതിരെ കരയുദ്ധത്തിന് മുതിർന്നാൽ അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമാകുമെന്ന് സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സോൾഫാഘരി വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി. പതിനായിരത്തോളം അമേരിക്കൻ സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ അമേരിക്ക പദ്ധതിയിടുന്നു എന്ന വാർത്തകൾക്കിടെയാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കളിപ്പാവയാണെന്ന് പരിഹസിച്ച സോൽഫഘാരി, സ്വന്തം സൈനികരെ ട്രംപ് അപകടകരമായ ചതുപ്പിലേക്കാണ് തള്ളിവിടുന്നതെന്നും കൂട്ടിച്ചേർത്തു. ഇറാന്റെ മണ്ണ് പിടിച്ചെടുക്കുക എന്നത് അമേരിക്കയുടെ വെറും സ്വപ്നം മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.

Also Read:അതിർത്തിയിൽ വിട്ടുവീഴ്ചയില്ല; ലെബനനിൽ ബഫർ സോൺ വികസിപ്പിക്കാൻ സൈന്യത്തിന് നെതന്യാഹുവിന്റെ ഉത്തരവ്

ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഈ പുതിയ വികാസങ്ങൾ. അമേരിക്ക പുറമെ ചർച്ചകളെക്കുറിച്ച് സംസാരിക്കുമ്പോഴും രഹസ്യമായി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫും കുറ്റപ്പെടുത്തി.

The post ട്രംപ് നെതന്യാഹുവിന്റെ കളിപ്പാവ! അമേരിക്കയ്ക്കെതിരെ പരിഹാസവുമായി ഇറാൻ appeared first on Express Kerala.

Spread the love
Scroll to Top