സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 600 രൂപ കുറഞ്ഞ് 1,08,000 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്, ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 13,500 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് വിലയിൽ ഇത്തരമൊരു മാറ്റമുണ്ടാകാൻ കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ മാർച്ച് 23-ന് സ്വർണ്ണവില 99,480 രൂപ എന്ന നിലയിലായിരുന്നു. 30 ദിവസത്തിനിടയിൽ വിലയിൽ വലിയ കയറ്റിറക്കങ്ങളാണ് സ്വർണ്ണ വിപണിയിൽ ദൃശ്യമാകുന്നത്.
The post സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു! ഇന്നത്തെ വിലയറിയാം appeared first on Express Kerala.



