ഗൾഫിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പുതിയ സംവിധാനം; മലയാളി നഴ്സുമാർ തൊഴിൽ പ്രതിസന്ധിയിൽ

ഗൾഫിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പുതിയ സംവിധാനം; മലയാളി നഴ്സുമാർ തൊഴിൽ പ്രതിസന്ധിയിൽ

ൾഫ് രാജ്യങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏർപ്പെടുത്തിയ പുതിയ പരിഷ്കാരം മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് നഴ്സുമാരുടെ ജോലിക്ക് ഭീഷണിയാകുന്നു. കുവൈത്ത്, ഖത്തർ, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങൾ സർട്ടിഫിക്കറ്റ് പരിശോധനാ ചുമതല ‘ക്വാഡ്രബേ’ എന്ന സ്വകാര്യ ഏജൻസിക്ക് കൈമാറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പുതിയ സംവിധാനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ നഴ്സിങ് കൗൺസിലുകളും സർവകലാശാലകളും പരിശോധനയോട് സഹകരിക്കാത്തത് പ്രതിസന്ധി സങ്കീർണ്ണമാക്കുന്നു.

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് ലൈസൻസ് പുതുക്കുന്നതിനും പുതുതായി ജോലിയിൽ പ്രവേശിക്കുന്നതിനും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സൂക്ഷ്മപരിശോധന നിർബന്ധമാണ്. ഇതിനായി ജനറൽ നഴ്സുമാർ നഴ്സിങ് കൗൺസിലുകളിൽ നിന്നും ബിഎസ്‌സി ബിരുദധാരികൾ സർവകലാശാലകളിൽ നിന്നും എൻഒസി ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ ഏജൻസി മാറ്റം സംബന്ധിച്ച ഉത്തരവുകൾ ലഭിക്കാത്തതിനാൽ അധികൃതർ എൻഒസി നൽകാൻ തയ്യാറാകുന്നില്ല. കുവൈത്തിൽ ‘ക്വാഡ്രബേ’ എന്ന ഏജൻസിക്ക് മാത്രമാണ് പരിശോധനാ ചുമതലയുള്ളത് എന്നതിനാൽ അവിടെയുള്ള നഴ്സുമാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.

Also Read: ഗൾഫിൽ ഇറാന്റെ ശക്തമായ തിരിച്ചടി; കുവൈത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ സാങ്കേതിക കാരണങ്ങളാൽ സർട്ടിഫിക്കറ്റ് പരിശോധന വൈകുന്നത് പലർക്കും ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി നഴ്സുമാർക്ക് തൊഴിലുടമകളിൽ നിന്ന് നോട്ടീസ് ലഭിച്ചു കഴിഞ്ഞു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വലിയൊരു വിഭാഗം പ്രവാസികൾ തൊഴിൽരഹിതരാകുമെന്ന് ആഗോള മലയാളി നഴ്സസ് കൂട്ടായ്മ മുന്നറിയിപ്പ് നൽകി. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് സംഘടന ഇന്ത്യൻ നഴ്സിങ് കൗൺസിലിന് പരാതി നൽകിയിട്ടുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഗൾഫിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് പുതിയ സംവിധാനം; മലയാളി നഴ്സുമാർ തൊഴിൽ പ്രതിസന്ധിയിൽ appeared first on Express Kerala.

Spread the love
Scroll to Top