വീട്ടിൽ തയ്യാറാക്കാം രുചിയൂറും നാടൻ അച്ചാർ! ഇതാ ചില എളുപ്പവഴികൾ

വീട്ടിൽ തയ്യാറാക്കാം രുചിയൂറും നാടൻ അച്ചാർ! ഇതാ ചില എളുപ്പവഴികൾ

ച്ചയൂണിന് മാറ്റ് കൂട്ടാൻ വീട്ടിൽ തന്നെ നാടൻ രുചിയിൽ അച്ചാറുകൾ തയ്യാറാക്കാം. പരമ്പരാഗത രീതിയിലുള്ള സങ്കീർണ്ണമായ മസാലക്കൂട്ടുകൾക്ക് പകരം, മാങ്ങയുടെ പുളിയും മുളകിന്റെ എരിവും പാകത്തിന് ചേർത്ത് അധികം വേവിക്കാതെ തയ്യാറാക്കുന്ന രീതി ചോറിനും കഞ്ഞിക്കുമൊപ്പം മികച്ച കോമ്പിനേഷനാണ്.

ചേരുവകൾ

മാങ്ങ
മുളകുപൊടി
ഉപ്പ്
ഉലുവ
കായം
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

രണ്ട് പച്ചമാങ്ങ കഴുകി തൊലി കളയാതെ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, കുറച്ച് ഉലുവ പൊടിച്ചത്, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക പച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. അച്ചാർ റെഡി ഇനി കഴിച്ചോളൂ.

The post വീട്ടിൽ തയ്യാറാക്കാം രുചിയൂറും നാടൻ അച്ചാർ! ഇതാ ചില എളുപ്പവഴികൾ appeared first on Express Kerala.

Spread the love
See also  വി ഡിയല്ലാതെ മറ്റാര്; വിഡി സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രി
Scroll to Top