‘കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിക്കണം’!രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി

‘കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിക്കണം’!രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി

ത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാടിയ പാരഡി ഗാനത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ആലോചിച്ചാൽ അദ്ദേഹം പാടിയ പാട്ടിനുള്ള മറുപടിയാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് എത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, എൽ.ഡി.എഫ്. വർഗീയതയുമായി ഒത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളെയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. ഇത്തരം ആരോപണങ്ങൾ വെറും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചൂടിൽ ഇരുപക്ഷവും തമ്മിലുള്ള വാക്പോര് ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.

The post ‘കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെയെന്ന് ആലോചിക്കണം’!രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി appeared first on Express Kerala.

Spread the love
Scroll to Top