
കൊച്ചി: ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും സമീപത്തെ കടയിലേക്കും പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്.
ലോറി ബസ് സ്റ്റോപ്പും തൊട്ടടുത്തുള്ള കടയും തകർത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് സ്റ്റോപ്പിന്റെ കോൺക്രീറ്റ് മേൽക്കൂര ലോറിക്ക് മുകളിലേക്ക് പതിച്ചു. ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ബസ് കാത്തുനിന്നവരാണോ അതോ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് യാത്രക്കാരാണോ അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
The post ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക് appeared first on Express Kerala.




