ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നിലനിർത്തുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പങ്ക് ഉണ്ട്. എന്ത് ഭക്ഷണം കഴിച്ചാലും അത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാം. ചില ഭക്ഷണങ്ങൾ ചർമ്മത്തിന് പോഷകവും ആരോഗ്യമുള്ള തിളക്കവും നൽകുമ്പോൾ, മറ്റുചിലത് മുഖക്കുരു, വരൾച്ച, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു.
ചർമ്മത്തെ നശിപ്പിക്കുന്ന 7 പ്രധാന ഭക്ഷണങ്ങൾ ഇതാണ്.
1. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ
ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുമ്പോൾ അതിലുള്ള പഞ്ചസാര ഇൻസുലിൻ നില ഉയർത്തുകയും എണ്ണ ഉൽപാദനവും മുഖക്കുരുവും വർദ്ധിപ്പിക്കുകയും ചെയ്യും.
2. ഫ്രൈഡ് ഫുഡ്
ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ചിപ്‌സ് എന്നിവയിലെ അനാരോഗ്യകരമായ കൊഴുപ്പ് ചർമ്മത്തിൽ വീക്കം, മുഖക്കുരു എന്നിവക്ക് കാരണമാകും. കാലക്രമേണ മങ്ങിയ ചർമ്മത്തിന് കാരണമാവുകയും ചെയ്യും.
Also Read: നെട്ടോട്ടത്തിനിടയിൽ സമാധാനം നഷ്ടപ്പെട്ടോ? സമ്മർദ്ദം കുറയ്ക്കാൻ മരുന്നല്ല, വേണ്ടത് ഈ 5 മിനിറ്റ് ശീലം
3. വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രികൾ
വൈറ്റ് ബ്രെഡ്, പാസ്ത, പേസ്ട്രികൾ എന്നിവ രക്തത്തിലെ പഞ്ചസാര ഉയർത്തുകയും മുഖക്കുരുവിന് വഴിവെക്കുകയും ചെയ്യും.
4. പാൽ ഉൽപ്പന്നങ്ങൾ
പാൽ, ചീസ്, ഐസ്ക്രീം എന്നിവ ചിലരിൽ മുഖക്കുരുവും ചർമ്മത്തിലെ ചുവപ്പ്, സുഷിരങ്ങൾ എന്നിവയ്ക്ക് കാരണമാകാം. പാലുൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകളും വളർച്ചാ ഘടകങ്ങളും ഇവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
5. ഉയർന്ന സോഡിയമുള്ള ഭക്ഷണങ്ങൾ
ചിപ്‌സ്, പ്രസർവഡ് ഭക്ഷണങ്ങൾ എന്നിവ ചർമ്മം വരൾച്ചയും, നിർജ്ജലീകരണവും അനുഭവപ്പെടാൻ കാരണമാക്കും.
Also Read: ആരോഗ്യമേകും രുചി; വീട്ടിലുണ്ടാക്കാം ഈ ‘ക്രീമി ഫ്രൂട്ട് സാലഡ്’
6. ബേക്കൺ, സോസേജുകൾ, കോൾഡ് കട്ട്‌സ്
ബേക്കൺ, സോസേജ്, കോൾഡ് കട്ടുകൾ എന്നിവയിൽ ഉള്ള പ്രിസർവേറ്റീവുകൾ, ഉപ്പ്, കൊഴുപ്പ് ചർമ്മത്തിലെ വീക്കം, പൊട്ടൽ എന്നിവയ്ക്ക് കാരണമാകുന്നു.
7. മധുരപലഹാരങ്ങൾ, മിഠായികൾ, ഡയറ്റ് സോഡകൾ
പായ്ക്ക് ചെയ്ത മിഠായികൾ, സോഡകൾ മുഖക്കുരു, തിണർപ്പ് തുടങ്ങിയ ചർമ്മ പ്രശ്നങ്ങൾക്കും വീക്കം ഉണ്ടാക്കുകയും കുടലിന്റെ ആരോഗ്യത്തെയും ബാധിക്കുകയും ചെയ്യും.
ചർമ്മത്തിന് ആരോഗ്യം, തിളക്കം, ബലമേകാൻ, ഈ ഭക്ഷണങ്ങൾ ഒഴിവാക്കുകയും പച്ചക്കറികൾ, ഫലം, ശരിയായ പ്രോട്ടീൻ എന്നിവ പ്രധാനമാക്കി ഭക്ഷണം ക്രമീകരിക്കേണ്ടതാണ്.
The post ചർമ്മത്തിന് ദോഷകരമായ ഭക്ഷണങ്ങളോട് ‘നോ’ പറയാം! appeared first on Express Kerala.



